Latest News

തമിഴ്‌നാട്ടിൽ സിനിമാ തിയറ്ററുകള്‍ തുറക്കുന്നു

തമിഴ്‌നാട്ടിൽ സിനിമാ തിയറ്ററുകള്‍ തുറക്കുന്നു
X

ചെന്നൈ: സംസ്ഥാനത്തെ സിനിമാ തിയറ്ററുകള്‍ വീണ്ടും തുറക്കാന്‍ ഒരുങ്ങുകയാണ് തമിഴ്നാട് സർക്കാർ. കൊവിഡ് പ്രതിസന്ധിയെ തുടർന്ന് അടച്ചിട്ട തിയറ്ററുകൾ നവംബർ 10 മുതലാവും സംസ്ഥാനത്ത് തുറക്കുക. ഇക്കാര്യം ആവശ്യപ്പെട്ട് സംസ്ഥാനത്തെ തിയറ്റര്‍ ഉടമകള്‍ നേരത്തെ തന്നെ മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയിരുന്നു.

മള്‍ട്ടിപ്ലെക്സുകൾ, ഷോപ്പിങ് മാളുകൾക്കുകിൽ പ്രവര്‍ത്തിക്കുന്ന തിയറ്ററുകള്‍ എല്ലാം തന്നെ വരുന്ന പത്താം തീയ്യതി മുതല്‍ തുറന്നു പ്രവർത്തിക്കാനാകും. എന്നാൽ സിനിമ കാണാൻ എത്തുന്ന കാണികളുടെ എണ്ണത്തില്‍ നിലവിലെ സാഹചര്യത്തിൽ നിയന്ത്രണങ്ങളുണ്ട്. 50 ശതമാനം സീറ്റുകളിലേക്ക് മാത്രമാവും കാണികൾക്കുള്ള ടിക്കറ്റുകള്‍ നല്‍കുക.

സിനിമാ, ടെലിവിഷന്‍ പ്രോഗ്രാം ഷൂട്ടിങ്ങ് പരമാവധി 150 പേരെ പങ്കെടുപ്പിച്ചുകൊണ്ട് നടത്താനാകും. കൂടുതല്‍ ഇളവുകള്‍ അനുവദിച്ചുകൊണ്ടുള്ള ലോക്ക് ഡൗണ്‍ ഈ മാസം 30 വരെ നീട്ടിയിരിക്കുകയാണ് തമിഴ്നാട് സര്‍ക്കാര്‍. എന്നാൽ തിയറ്ററുകള്‍ക്ക് പുറമെ പാര്‍ക്കുകള്‍, ഓഡിറ്റോറിയം, മ്യൂസിയം തുടങ്ങിയവയും നവംബർ പത്തിന് തുറക്കാം.

Next Story

RELATED STORIES

Share it