Latest News

കോഴിക്കോട് ബീച്ചിനെ വർണശബളമാക്കി കേരള പിറവി ദിനത്തിൽ പട്ടം പറത്തി

കോഴിക്കോട് ബീച്ചിനെ വർണശബളമാക്കി കേരള പിറവി ദിനത്തിൽ പട്ടം പറത്തി
X

കോഴിക്കോട്: കേരള പിറവിയോടനുബന്ധിച്ച് വൺ ഇന്ത്യ കൈറ്റ് ടീമും, കേരള കൈറ്റ് ടീമും സംയുക്തമായി കോഴിക്കോട് ബീച്ച് ഓപ്പൺ സ്റ്റേജിന്ന്‌ സമീപം പട്ടം പറത്തി. റീജിനൽ പബ്ലിക് റിലേഷൻസ് ഓഫീസർ ഖാദർ പാലാഴി ഉദ്ഘാടനം ചെയ്തു. കൊവിഡ് നിയന്ത്രണങ്ങൾ പാലിച്ച് കേരള പിറവി ദിനം ആഘോഷമാക്കി മാറ്റാൻ സംഘാടകർക്ക് സാധിച്ചുവെന്നു അദ്ദേഹം പറഞ്ഞു. സംസ്ഥാന പ്രസിഡൻറ് എകെ നിഷാദ് കോസ്മോസ് അധ്യക്ഷത വഹിച്ചു. ദേശീയ ക്യാപ്റ്റൻ അബ്ദുള്ള മാളിയേക്കൽ, സംസ്ഥാന സെക്രട്ടറി ഹാശിം കടാക്കലം, കോ: ഓർഡിനേറ്റർ മുസ്തഫ കൊമ്മേരി , മുസമ്മിൽ, എം.എം കോയട്ടി എന്നിവർ സംസാരിച്ചു.

Next Story

RELATED STORIES

Share it