Latest News

പ്രവാചക നിന്ദയുടെ ഗൂഢ രാഷ്ട്രീയ ലക്ഷ്യങ്ങൾ പരാജയപ്പെടുത്താൻ കൈ കോർക്കണം: ആൾ ഇന്ത്യ ഇമാംസ് കൗൺസിൽ

പ്രവാചക നിന്ദയുടെ ഗൂഢ  രാഷ്ട്രീയ ലക്ഷ്യങ്ങൾ പരാജയപ്പെടുത്താൻ കൈ കോർക്കണം: ആൾ ഇന്ത്യ ഇമാംസ് കൗൺസിൽ
X


ന്യൂഡൽഹി: പ്രവാചകനിന്ദയുമായി ബന്ധപ്പെട്ട് ഫ്രാൻസിൽ നടന്ന ദൗർഭാഗ്യകരമായ സംഭവത്തെ തുടർന്ന് ഫ്രാൻസ് പ്രസിഡന്റ് നടത്തിയ മുസ് ലിം വിരുദ്ധ പ്രസ്താവന പിൻവലിക്കാനും മുസ് ലിംകളോട് മാപ്പ് പറയാനും തയാറാവണമെന്നും അതിന് ഇന്ത്യ ഗവൺമെന്റ് ഫ്രാൻസിനുമേൽ സമ്മർദ്ധം ചെലുത്തണമെന്നും ആൾ ഇന്ത്യ ഇമാംസ് കൗൺസിൽ ദേശീയ പ്രസിഡൻറ് മൗലാന മുഹമ്മദ് അഹമ്മദ് ബേഗ് നദ് വി പ്രസ്താവിച്ചു.

പ്രവാചകനിന്ദയും മുസ് ലിം വിരുദ്ധ പരാമർശങ്ങളും മുസ് ലിംകൾ ചിലപ്പോൾ സഹിച്ചു എന്നു വരാം.

പക്ഷേ പ്രവാചക വ്യക്തിത്വത്തിനെതിരെയുള്ള ഓരോ നീക്കവും മുസ് ലിംകൾക്ക് അസഹനീയമായിരിക്കും. മനുഷ്യസ്നേഹത്തിലും സഹവർത്തിത്വത്തിലും വിശ്വസിക്കുന്ന എല്ലാവരും ഇത്തരം ഹീനമായ ശ്രമങ്ങൾക്കെതിരേ രംഗത്തുവരണം.

ആവിഷ്കാരസ്വാതന്ത്ര്യത്തിന്റെ മറവിൽ നടത്തുന്ന പ്രവാചകനിന്ദയും ഇസ് ലാം നിന്ദയും അവസാനിപ്പിക്കാൻ ലോകാടിസ്ഥാനത്തിൽ തന്നെ നിയമനിർമാണം കൊണ്ടു വരേണ്ടതുണ്ട്.

പ്രപഞ്ച സ്രഷ്ടാവിലേക്ക് ക്ഷണിക്കാനും സമത്വവും നീതിയും നന്മയും ക്ഷേമവും നടപ്പിലാക്കാനും ദൈവത്താൽ നിയോഗിതനായ മാതൃകായോഗ്യനായ നേതാവാണ് മുസ് ലിംകൾക്ക് പ്രവാചകൻ. അവർ അദ്ദേഹത്തെ ജീവനേക്കാളേറെ സ്നേഹിക്കുന്നു.

പ്രവാചകനെ നിന്ദിക്കുന്ന ഗൂഢമായ രാഷ്ട്രീയ നീക്കങ്ങളെ പരാജയപ്പെടുത്താൻ എല്ലാവരും കൈകോർക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it