Latest News

കെ എം അബ്ദുവിന് ഹോണററി ഡോക്ടറേറ്റ്

കെ എം അബ്ദുവിന് ഹോണററി ഡോക്ടറേറ്റ്
X

മലപ്പുറം: ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കഴിഞ്ഞ കാല്‍ നൂറ്റാണ്ട് കാലം യാതൊരു പണപ്പിരിവോ മറ്റു സര്‍ക്കാര്‍ സാമ്പത്തിക സഹായമൊ ഇല്ലാതെ റോഡുസുരക്ഷ രംഗത്തും മറ്റും നിസ്വാര്‍ത്ഥ സേവനം നടത്തി പോരുന്ന റോഡ് ആക്‌സിഡന്റ് ആക് ഷന്‍ ഫോറം സംസ്ഥാന പ്രസിഡന്റ് കെ എം അബ്ദുവിന് ഹോണററി ഡോക്ടറേറ്റ്. ജാതി മതത്തിന്നതീതമായി ജനനന്മക്ക് ഉതകുന്ന തരത്തില്‍ കലാ സാംസ്‌ക്കാരിക പൊതു രംഗത്തെ ഇടപെടലുകള്‍ കണക്കിലെടുത്താണ് DPRM ലഗോസ് നൈജീരിയയുടെ ഉയര്‍ന്ന ഈ ബഹുമതി നല്‍കി ആദരിച്ചിട്ടുള്ളത്.

വേങ്ങര ഗവ.ഹയര്‍ സെക്കന്ററി സ്‌ക്കൂള്‍ പിടിഎ പ്രസിഡന്റ്, ഊരകം ഗ്രാമ പഞ്ചായത്തംഗം, കാര്‍ഷിക വികസന സമിതി വൈസ് പ്രസിഡന്റ്, ഹ്യൂമണ്‍ റൈറ്റ്‌സ് പ്രൊട്ടക്ഷന്‍ സെല്‍ ജില്ല പ്രസിഡന്റ് എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാര്യ പറപ്പൂര്‍ ഇ പി ജമീല. മക്കള്‍ കെഎ. അറഫാത്ത്, ബുര്‍ഹാനുള്‍ ഹഖ്.

Next Story

RELATED STORIES

Share it