Latest News

'നഗ്നനാക്കി, മദ്യപിക്കാൻ നിർബന്ധിച്ചു'; പൊന്നാനിയിൽ യുവാവിനെ പോലിസ് ക്രൂരമായി മർദ്ദിച്ചതായി പരാതി

നഗ്നനാക്കി, മദ്യപിക്കാൻ നിർബന്ധിച്ചു;    പൊന്നാനിയിൽ യുവാവിനെ പോലിസ് ക്രൂരമായി മർദ്ദിച്ചതായി പരാതി
X

മലപ്പുറം: പൊന്നാനിയിൽ യുവാവിനെ പോലിസ് ക്രൂരമായി മർദ്ദിച്ചതായി പരാതി. പൊന്നാനി സ്വദേശി നജ്മുദ്ധീനാണ് ക്രൂരമായ മര്‍ദ്ദനമേറ്റത്.തിരൂര്‍ സ്റ്റേഷനിലെ അനീഷ് പീറ്ററെന്ന പോലിസുകാരനെതിരെയാണ് പരാതി. വീട്ടിൽ അതിക്രമിച്ച് കയറി പോലിസ് ക്വാര്‍ട്ടേഴ്സിലേക്ക് കൊണ്ട് പോയി നഗ്നനാക്കി മർദ്ദിച്ചെന്നും നജ്മുദ്ദീന്‍ പറയുന്നു. വൃദ്ധരായ മാതാപിതാക്കളെ തള്ളിമാറ്റിയാണ് നജ്മുദ്ധീനെ പോലിസ് ബലമായി കൊണ്ടുപോയത്.

അടിവസ്ത്രം വരെ അഴിപ്പിച്ചു. പൂർണ്ണ നഗ്ന നാക്കി . നാല് മണിക്കൂറോളം അടിച്ചും, ഇടി ച്ചും പീഡിപ്പിച്ചു.

രഹസ്യഭാഗങ്ങൾ സ്പർശിച്ച്‌ പ്രകൃതി വിരുദ്ധ നടപടികൾക്ക്

വിധേയനാക്കി.

മദ്യപിക്കാൻ നിർബ ന്ധിച്ചു. വഴങ്ങിയില്ല. കൂടുതൽ പഞ്ചസാര തിളപ്പിച്ച മഞ്ഞ നിറത്തിലുള്ള ഉറുമ്പുകൾ ഉള്ള

ലായിനി കുടിക്കാൻ നിർബന്ധിച്ചു.

ബോധരഹിതനായ നജ്മുദ്ദീൻ എന്ന യുവാ വിനെ ബോധം വന്നപ്പോ ൾ പുറത്ത് വിട്ടു. അവശ നായ യുവാവിനെ

ബന്ധുക്കളും - നാട്ടുകാ രും ചേർന്ന് പൊന്നാനി ഗവ. ആശുപ ത്രിയിൽ പ്രവേശിപ്പിച്ചു.

നിലവിൽ ഒരു ക്രിമി നൽ കേസിലും പ്രതിയ ല്ല നജ്മുദ്ദീൻ . ബാഗ്ലൂരിൽ വാ ഹനാപകടത്തിൽ പരി ക്കേറ്റ് നാട്ടിലെത്തിയിട്ട്

പത്ത് ദിവസം മാത്രമാ യിട്ടേയുള്ളൂ.

മലപ്പുറം പോലിസ് ചീഫ്, ഡി.വൈ.എസ്.പി, ഐ.ജി എന്നിവർക്ക് പരാതി നൽകിയിട്ടുണ്ട്. മുഖ്യമന്ത്രി , ചീഫ് സെ ക്രട്ടറി എന്നിവർക്കും പ്രത്യേക പരാതി നൽകി.

പരാതിയില്‍ പെരുമ്പടപ്പ് സി.ഐയോട് ജില്ലാ പോലിസ് മേധാവി റിപ്പോർട്ട്‌ തേടി.

Next Story

RELATED STORIES

Share it