- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പ്രതിദിനം 30 രോഗികളിൽ കൂടിയാൽ തദ്ദേശസ്ഥാപനം അടച്ചിടും; വിദ്യാരംഭം വീടുകളിൽ നടത്താൻ തൃശൂർ ജില്ലാ കലക്ടറുടെ അഭ്യർത്ഥന

തൃശൂർ: ജില്ലയിൽ കൊവിഡ് രോഗ വ്യാപനത്തോത് ഉയർന്ന സാഹചര്യത്തിൽ ജില്ലാഭരണകൂടം കണ്ടെയ്ൻമെന്റ് സോണുകൾ അതിശക്തമാക്കുന്നു. ഏതെങ്കിലും പഞ്ചായത്തിലോ നഗരസഭയിലോ ഒരു ദിവസം 30 കൊവിഡ് കേസുകളിൽ കൂടുതൽ റിപ്പോർട്ട് ചെയ്താൽ ആ പഞ്ചായത്ത്/ നഗരസഭ പൂർണമായും അടയ്ക്കും. കുട്ടികളുടെയോ പ്രായമായവരുടെയോ എണ്ണത്തിൽ വർദ്ധനവ് ഉണ്ടായാൽ ആ പ്രദേശവും പ്രത്യേക നിരീക്ഷണത്തിലാവുമെന്ന് ജില്ലാ കലക്ടർ എസ് ഷാനവാസ് അറിയിച്ചു.
ഇതനുസരിച്ച് തൃശൂർ കോർപ്പറേഷൻ, പരിയാരം, അളഗപ്പനഗർ, കൊടകര, പാണഞ്ചേരി, പുത്തൂർ, വേലൂർ, മാടക്കത്തറ, പടിയൂർ, ചേർപ്പ്, ചൂണ്ടൽ, പാവറട്ടി, മറ്റത്തൂർ, കാട്ടൂർ, വള്ളത്തോൾ നഗർ, പറപ്പൂക്കര, മേലൂർ,നടത്തറ, മണലൂർ, വെള്ളാങ്ങല്ലൂർ, അവിണിശ്ശേരി, വരന്തരപ്പിള്ളി, കയ്പമംഗലം എന്നീ പഞ്ചായത്തുകളും ചാവക്കാട്, ഇരിങ്ങാലക്കുട, ഗുരുവായൂർ, കൊടുങ്ങല്ലൂർ, ചാലക്കുടി, വടക്കാഞ്ചേരി, കുന്നംകുളം നഗരസഭകളും ഉൾപ്പെടെ 31 തദ്ദേശ സ്ഥാപനങ്ങളാണ് നിയന്ത്രിത മേഖലകളായിട്ടുള്ളത്. ഈ മേഖലകളിൽ മോട്ടോർവാഹന വകുപ്പിന്റെ പ്രത്യേക സംഘത്തെ വിന്യസിക്കും. ഡിഎംഒ യുടെ നേതൃത്വത്തിൽ ആരോഗ്യ വകുപ്പ് പ്രത്യേക പരിശോധനയും നടത്തും. റാപ്പിഡ് റെസ്പോൺസ് ടീമുകൾ നോട്ടീസുകൾ മുഖേന പ്രദേശത്തെ എല്ലാ വീടുകളിലും ജാഗ്രത സന്ദേശം നൽകി വരികയാണ്. ഒക്ടോബർ 28ന് ജില്ലയിലെ എല്ലാ വകുപ്പുകളും റാപ്പിഡ് റെസ്പോൺസ് ടീമുകൾ, പഞ്ചായത്തംഗങ്ങൾ അടക്കം രാഷ്ട്രീയ പാർട്ടിപ്രതിനിധികളെയും ഉൾപ്പെടുത്തി ജാഗ്രതാ ദിനം ആചരിക്കും. വീടുകൾ കയറിയിറങ്ങി ഇതുസംബന്ധിച്ച ജാഗ്രതാസന്ദേശം കുട്ടികൾ ഉൾപ്പെടെ എല്ലാവർക്കും നൽകും. പലസ്ഥലങ്ങളിലും കുട്ടികൾ വെളിയിൽ ഇറങ്ങുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇതിനെതിരെയും കർശന നടപടികൾ സ്വീകരിക്കും.
കണ്ടെയ്ൻമെൻറ് സോൺ സംബന്ധിച്ച് ജില്ലയിലെ വിവിധ താലൂക്കുകളിലും മണ്ഡലങ്ങളിലും ഉന്നതതല യോഗങ്ങൾ ചേർന്നു. തദ്ദേശസ്വയംഭരണവകുപ്പ് മന്ത്രി എ സി മൊയ്തീന്റെ നേതൃത്വത്തിൽ കുന്നംകുളത്തും, ചീഫ് വിപ്പ് അഡ്വ കെ രാജൻ, എംഎൽഎമാരായ മുരളി പെരുനെല്ലി, ഇ ടി ടൈസൺ മാസ്റ്റർ, ബി ഡി ദേവസ്സി, എന്നിവരുടെ നേതൃത്വത്തിൽ വിവിധ മണ്ഡലങ്ങളിലും ഗുരുവായൂർ, ചാവക്കാട്, തൃക്കൂർ എന്നിവിടങ്ങളിൽ കലക്ടറുടെ നേതൃത്വത്തിലും പ്രത്യേക യോഗങ്ങൾ ചേർന്നു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















