Latest News

പൂനൂര്‍ പുഴ നവീകരണത്തിന് ഒന്നരക്കോടി രൂപയുടെ പദ്ധതി

പൂനൂര്‍ പുഴ നവീകരണത്തിന്    ഒന്നരക്കോടി രൂപയുടെ പദ്ധതി
X

കോഴിക്കോട്: പൂനൂര്‍ പുഴ നവീകരണത്തിന് ജില്ലാ പഞ്ചായത്ത് ഒന്നരക്കോടി രൂപയുടെ പദ്ധതി നടപ്പിലാക്കുന്നു. നഗരസഞ്ചയ പദ്ധതിയിലാണ് ഫണ്ട് അനുവദിച്ചത്. അരീക്കരക്കുന്നില്‍ നിന്നാരംഭിച്ച് എലത്തുര്‍ പുഴ വരെ 58.5 കിലോമീറ്റര്‍ നീണ്ടു കിടക്കുന്ന പുഴയുടെ എലത്തൂര്‍ പുഴ മുതല്‍ മുകളിലേക്കാണ് പ്രവൃത്തി നടത്തുന്നത്.ചളിയും മാലിന്യങ്ങളും അടിഞ്ഞുകൂടിയത് എടുത്ത് മാറ്റി ഒഴുക്ക് സുഖമമാക്കും. ഇറിഗേഷന്‍ എക്‌സികൂട്ടീവ് എഞ്ചിനിയര്‍ എസ്റ്റിമേറ്റ് തയാറാക്കി ഉടന്‍ തന്നെ പ്രവൃത്തി ടെണ്ടര്‍ നടപടി പൂര്‍ത്തികരിക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബാബുപറശ്ശേരി അറിയിച്ചു.

നഗരസഞ്ചയ ഫണ്ടുപയോഗിച്ച് വടകരയിലുള്ള ജില്ലാ ആശുപത്രിയില്‍ വാട്ടര്‍ ട്രീറ്റ്‌മെന്റ് പ്ലാന്റിന് ഒരു കോടി രൂപയും അനുവദിച്ചു. നെല്ലിക്കുന്ന് കുടിവെള്ള പദ്ധതി ഉള്ളിയേരി 25 ലക്ഷം, പുതുശ്ശേരി കുടിവെള്ള പദ്ധതി ചെക്യാട് 10 ലക്ഷം, മേപ്പയ്യൂര്‍ ജി.എച്ച്.എസ്.എസ് കുടിവെള്ള പദ്ധതി 45 ലക്ഷം, ധര്‍മ്മം കുന്ന് കുടിവെള്ള പദ്ധതി (കക്കോടി) 50,000, പൂക്കുന്നു മല എസ്.സി കോളനി കുടിവെള്ള പദ്ധതി(നന്മണ്ട) 15 ലക്ഷം, ചെമ്പോളി എസ്.സി. കോളനി കുളം 10 ലക്ഷം, കുന്നുമ്മല്‍ എസ്.സി. കുടിവെള്ള പദ്ധതി (അത്തോളി ) 10 ലക്ഷം അടക്കം ഒരു കോടി ഇരുപതിലക്ഷം രൂപ ഏഴ് കൂടിവെള്ള പദ്ധതിക്കായും അനുവദിച്ചു. എല്ലാ പദ്ധതിയും ടെണ്ടര്‍ നടപടി പൂര്‍ത്തികരിച്ച് ഉടന്‍ തന്നെ പ്രവൃത്തി ആരംഭിക്കുമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അറിയിച്ചു.

Next Story

RELATED STORIES

Share it