Latest News

കൊവിഡ് റിപോര്‍ട്ട് ചെയ്യുന്ന മാധ്യമപ്രവര്‍ത്തകര്‍ ആരോഗ്യസുരക്ഷാ മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍

കൊവിഡ് റിപോര്‍ട്ട് ചെയ്യുന്ന മാധ്യമപ്രവര്‍ത്തകര്‍ ആരോഗ്യസുരക്ഷാ മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍
X

ന്യൂഡല്‍ഹി: രാജ്യത്ത് ചില ഭാഗങ്ങളില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കിടയില്‍ കൊവിഡ് 19 വ്യാപിക്കുന്ന സാഹചര്യത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ ആരോഗ്യമുന്‍കരുതല്‍ മാനദണ്ഡങ്ങള്‍ നിര്‍ബന്ധമായി പാലിക്കണമെന്ന് കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം. വാര്‍ത്തകള്‍ റിപോര്‍ട്ട് ചെയ്യുന്നതിനായി കൊവിഡ് 19 മേഖലകളിലും അതി തീവ്രബാധിത മേഖലകളിലും ഉള്‍പ്പെടെ രാജ്യത്തിന്റെ പല ഭാഗത്തും യാത്രചെയ്യുമ്പോള്‍ മാധ്യമപ്രവര്‍ത്തകര്‍ ആരോഗ്യസംരക്ഷണത്തിന് വേണ്ട മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് മന്ത്രാലയം നിര്‍ദേശിച്ചു. വാര്‍ത്തകള്‍ റിപോര്‍ട്ട് ചെയ്യുന്ന റിപോര്‍ട്ടര്‍മാരും കാമറാമാന്‍മാരും ഫോട്ടോഗ്രാഫര്‍മാരും അടക്കം എല്ലാവരും ഇത് പാലിക്കണം.

മാധ്യമസ്ഥാപനങ്ങളിലെ മാനേജ്‌മെന്റുകള്‍ വാര്‍ത്താശേഖരണത്തിന് പോകുന്നവര്‍ക്കൊപ്പം തങ്ങളുടെ മറ്റ് ഓഫീസ് സ്റ്റാഫുകളുടെ ആരോഗ്യസുരക്ഷാ കാര്യത്തിലൂം പ്രത്യേക ശ്രദ്ധചെലുത്തണം. രാജ്യത്തിന്റെ ചില ഭാഗങ്ങളില്‍ കൊവിഡ്19 മായി ബന്ധപ്പെട്ട വാര്‍ത്തകള്‍ ശേഖരിക്കുന്നതിനിടയില്‍ നിരവധി മാധ്യമപ്രവര്‍ത്തകര്‍ക്ക് രോഗബാധയുണ്ടായതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇതിന്റെ പശ്ചാത്തലത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ മാനദണ്ഡങ്ങള്‍ പാലിക്കുന്നതിനും ആരോഗ്യസുരക്ഷയ്ക്കും പ്രത്യേകം ശ്രദ്ധിക്കണമെന്നും മന്ത്രാലയം നിര്‍ദേശിച്ചു.




Next Story

RELATED STORIES

Share it