വിവാഹിതയായി മിനുറ്റുകള്‍ക്കകം വിവാഹമോചനം നേടി വധു

നിയമപ്രകാരം കോടതിയില്‍ വെച്ച് വിവാഹ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കി മടങ്ങാനൊരുങ്ങവെ ഭര്‍ത്താവ് അപമാനിച്ചെന്ന് ചൂണ്ടിക്കാണ്ടിയാണ് അപ്പോള്‍ തന്നെ വിവാഹമോചന അപേക്ഷ നല്‍കിയത്.

വിവാഹിതയായി മിനുറ്റുകള്‍ക്കകം  വിവാഹമോചനം നേടി വധു

കുവൈറ്റ് സിറ്റി: വിവാഹവും വിവാഹ മോചനവും ഒരുവാര്‍ത്തയല്ല. എന്നാല്‍ ഈ വിവാഹമോചനം ആരിലും അമ്പരപ്പുളവാക്കുന്നതാണ്. വിവാഹ കരാറില്‍ ഒപ്പുവെച്ച് മൂന്ന് മിനിറ്റിനകമാണ് വധു വിവാഹമോചനം തേടിയത്. കുവൈറ്റിലാണ് സംഭവം.

നിയമപ്രകാരം കോടതിയില്‍ വെച്ച് വിവാഹ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കി മടങ്ങാനൊരുങ്ങവെ ഭര്‍ത്താവ് അപമാനിച്ചെന്ന് ചൂണ്ടിക്കാണ്ടിയാണ് അപ്പോള്‍ തന്നെ വിവാഹമോചന അപേക്ഷ നല്‍കിയത്.കോടതിയില്‍ നിന്ന് ഭര്‍ത്താവിനൊപ്പം പുറത്തേക്ക് ഇറങ്ങവെ വധുവിന്റെ കാല്‍ വഴുതി വീഴാനൊരുങ്ങി.ഇത് കണ്ട് വരന്‍ കളിയാക്കി ചിരിക്കുകയും 'മന്ദബുദ്ധി'യെന്ന് വിളിച്ച് അപമാനിക്കുകയും ചെയ്‌തെന്ന് ആരോപിച്ചാണ് വധു വിവാഹ മോചനത്തിന് അപേക്ഷ നല്‍കിയത്. വിവാഹം രജിസ്റ്റര്‍ ചെയ്ത ജഡ്ജി അപേക്ഷ അംഗീകരിച്ച് ഉടന്‍ തന്നെ വിവാഹമോചനവും അനുവദിച്ചു.

പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത വാര്‍ത്ത സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.ജീവിതത്തിന്റെ തുടക്കത്തില്‍ തന്നെ ഇങ്ങനെയാണ് ഭര്‍ത്താവിന്റെ പെരുമാറ്റമെങ്കില്‍ പിന്നെ ഭാര്യ അപ്പോള്‍ തന്നെ വിവാഹമോചനം നേടിയത് നന്നായെന്ന്് ചിലര്‍ കമന്റിട്ടപ്പോള്‍ ചെറിയൊരു തമാശ പോലും സഹിക്കാനാവാത്ത പെണ്‍കുട്ടിയുമായി ഒരുമിച്ച് ജീവിക്കാത്തത് തന്നെയാണ് നല്ലതെന്നു മറ്റൊരു വിഭാഗം പറയുന്നു.

Shareef p k

Shareef p k

Our Contributor help bring you the latest article around you


RELATED STORIES

Share it
Top