Latest News

അതിവേഗം പകരാന്‍ സാധ്യത : ചൈനയില്‍ മറ്റൊരു വൈറസിനെ കൂടി കണ്ടെത്തി

പന്നികളില്‍ നിന്ന് മനുഷ്യരിലേക്ക് പടരുന്ന വെറസാണിത്. മുന്‍കരുതലില്ലെങ്കില്‍ ഒരു വ്യക്തിയില്‍ നിന്ന് മറ്റൊരാളിലേക്ക് എളുപ്പത്തില്‍ വ്യാപിക്കും.

അതിവേഗം പകരാന്‍ സാധ്യത :    ചൈനയില്‍ മറ്റൊരു വൈറസിനെ കൂടി കണ്ടെത്തി
X

ബീജിങ്: ചൈനയില്‍ പൊട്ടിപുറപ്പെട്ട കൊവിഡ്19 വൈറസ് വ്യാപനത്തില്‍ നിന്നും ലോകരാജ്യങ്ങള്‍ കരകയറാന്‍ ശ്രമിക്കുന്നതിനിടെ രോഗകാരിയായ മറ്റൊരു വൈറസിനെ കൂടി ചൈനയില്‍ കണ്ടെത്തി. A/H1N1p-dm09 എന്നു പേരിട്ട പുതിയ ഇനം പന്നിപ്പനി വൈറസിനെയാണ് കണ്ടെത്തിയത്. ഇത് മനുഷ്യരിലേക്ക് അതിവേഗം പടരാന്‍ സാധ്യതയുള്ളതാണെന്നാണ് മുന്നറിയിപ്പ്.


പന്നികളില്‍ നിന്ന് മനുഷ്യരിലേക്ക് പടരുന്ന വെറസാണിത്. മുന്‍കരുതലില്ലെങ്കില്‍ ഒരു വ്യക്തിയില്‍ നിന്ന് മറ്റൊരാളിലേക്ക് എളുപ്പത്തില്‍ വ്യാപിക്കും. കടുത്ത നിയന്ത്രങ്ങളെടുത്തില്ലെങ്കില്‍ ആഗോളതലത്തില്‍ പടര്‍ന്നേക്കാമെന്ന മുന്നറിയിപ്പാണ് ഗവേഷകര്‍ നല്‍കുന്നത്.


2009 ല്‍ ലോകത്ത് പടര്‍ന്ന് പിടിച്ച പന്നിപ്പനിയോട് സാമ്യമുള്ള കൂടുതല്‍ അപകടകാരിയായ മറ്റൊരുതരം വൈറസിനെയാണ് കണ്ടെത്തിയിരിക്കുന്നതെന്ന് ബിബിസി റിപ്പോട്ട് ചെയ്യുന്നു. ഇതുവരെയും ഈ വൈറസ് വലിയ ഭീഷണി ഉയര്‍ത്തിയിട്ടില്ലെങ്കിലും ഇത് ശ്രദ്ധിക്കേണ്ട ഒന്നാണെന്നാണ് ഇതിനെക്കുറിച്ച് പഠനം നടത്തുന്ന പ്രൊഫസര്‍ കിന്‍ ചൗ ചാങ്ങും സഹപ്രവര്‍ത്തകരും പറയുന്നു.

new virus found in china



Next Story

RELATED STORIES

Share it