Latest News

ജെഫ്രി എപ്‌സ്റ്റൈനും ട്രംപും തമ്മിലുള്ള ബന്ധം വെളിപ്പെടുത്തുന്ന ചിത്രങ്ങള്‍ പുറത്ത്

ജെഫ്രി എപ്‌സ്റ്റൈനും ട്രംപും തമ്മിലുള്ള ബന്ധം വെളിപ്പെടുത്തുന്ന ചിത്രങ്ങള്‍ പുറത്ത്
X

ജെഫ്രി എപ്‌സ്റ്റൈനും ട്രംപും തമ്മിലുള്ള ബന്ധം വെളിപ്പെടുത്തുന്ന ചിത്രങ്ങള്‍ പുറത്ത്

വാഷിങ്ടണ്‍: മൊസാദ് ചാരനും നിരവധി പെണ്‍കുട്ടികളെ പ്രമുഖര്‍ക്ക് കൂട്ടിക്കൊടുക്കുകയും ചെയ്ത ജെഫ്രി എപ്‌സ്റ്റൈനും യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും തമ്മിലുള്ള ആഴത്തിലുള്ള ബന്ധം വെളിപ്പെടുത്തുന്ന ചിത്രങ്ങള്‍ പുറത്ത്. യുഎസ് മാധ്യമമായ സിഎന്‍എന്‍ ആണ് ചിത്രങ്ങള്‍ പുറത്തുവിട്ടത്. പെണ്‍കുട്ടികളെ കൂട്ടിക്കൊടുത്തതിനും പീഡിപ്പിച്ചതിനും വിചാരണ നേരിടാന്‍ ജയിലില്‍ കഴിയവെ എപ്‌സ്റ്റൈന്‍ ആത്മഹത്യ ചെയ്തിരുന്നു. എപ്‌സ്റ്റൈനുമായി തനിക്ക് കാര്യമായ ബന്ധമൊന്നുമില്ലെന്നാണ് ട്രംപ് പറഞ്ഞിരുന്നത്.



1993ല്‍ ന്യൂയോര്‍ക്കില്‍ നടന്ന ട്രംപിന്റെ വിവാഹത്തില്‍ ഇരുവരും ഒരുമിച്ച് പങ്കെടുക്കുന്നതിന്റെയും 1999ല്‍ വിക്ടോറിയ സീക്രട്ട് റണ്‍ എവേ പരിപാടിയില്‍ പങ്കെടുക്കുന്നതിന്റെയും ചിത്രങ്ങളും വീഡിയോകളുമാണ് പുറത്തുവന്നിരിക്കുന്നത്. 1993 ഒക്ടോബറില്‍ ഹാര്‍ലി ഡേവിഡ്‌സണ്‍ കഫേയുടെ ഉദ്ഘാടന ചടങ്ങിലും ഇരുവരും ഒരുമിച്ചുണ്ട്.

എപ്‌സ്റ്റൈന്‍ കുട്ടികളെ പീഡിപ്പിച്ചെന്ന ആരോപണം 2005ലാണ് പുറത്തുവരുന്നത്. 2008ല്‍ കുറ്റം സമ്മതിച്ചു. 13 മാസം ജയിലില്‍ കിടന്നു. പിന്നീട് പത്തുവര്‍ഷത്തിന് ശേഷം സെക്‌സ് ട്രാഫിക്കിങ് കേസില്‍ പ്രതിയായി. വിചാരണതടവുകാരനായിരിക്കെ ആത്മഹത്യ ചെയ്യുകയായിരുന്നു.

സിഎന്‍എന്‍ ചിത്രങ്ങള്‍ പുറത്തുവിടുന്നതിന് മുമ്പ് ട്രംപ് സോഷ്യല്‍ മീഡിയയില്‍ ഒരു പോസ്റ്റിട്ടു. '' 'നമ്മുടെ രാജ്യത്തിന്റെ ചരിത്രത്തിലെ ഏതൊരു പ്രസിഡന്റിന്റെയും മികച്ച പ്രസിഡന്റാണ് കഴിഞ്ഞ ആറു മാസമായുള്ളത്. പക്ഷേ, എല്ലാവര്‍ക്കും ജെഫ്രി എപ്‌സ്റ്റൈന്‍ എന്ന വ്യാജ വാര്‍ത്തയെ കുറിച്ചാണ് സംസാരിക്കേണ്ടത്.''-പോസ്റ്റ് പറയുന്നു.

Next Story

RELATED STORIES

Share it