Latest News

ഖത്തറില്‍ നടന്ന ആക്രമണത്തെ ന്യായീകരിച്ച് നെതന്യാഹു

ഹമാസിന് ഖത്തര്‍ ധനസഹായം നല്‍കുന്നുണ്ടെന്ന് നെതന്യാഹു

ഖത്തറില്‍  നടന്ന ആക്രമണത്തെ ന്യായീകരിച്ച് നെതന്യാഹു
X

ജറുസലേം: ഹമാസിന് ഖത്തര്‍ ധനസഹായം നല്‍കുന്നുണ്ടെന്ന് നെതന്യാഹു. കഴിഞ്ഞയാഴ്ച ഖത്തറില്‍ ഹമാസ് നേതാക്കള്‍ക്കെതിരെ നടന്ന ആക്രമണം ശരിവച്ച് സംസാരിക്കുകയായിരുന്നു നെതന്യാഹു. 'ഖത്തര്‍ ഹമാസുമായി ബന്ധപ്പെട്ടിരിക്കുന്നു, അത് ഹമാസിന് അഭയം നല്‍കുന്നു, അത് ഹമാസിന് ധനസഹായം നല്‍കുന്നു. അവരുടെ പിന്തുണയില്‍ ഹമാസ് പ്രവര്‍ത്തിക്കുന്നു, അതിനാല്‍ തന്നെ ഞങ്ങളുടെ നടപടി പൂര്‍ണ്ണമായും ന്യായീകരിക്കപ്പെടേണ്ട ഒന്നാണ്.' നെതന്യാഹു പറഞ്ഞു.

ഖത്തറിലെ ആക്രമണം ഇസ്രയേലിന്റെ സ്വതന്ത്ര തീരുമാനമെന്ന് പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍, ഇസ്രയേലിന്റെ ഈ വിവേകശൂന്യമായ പെരുമാറ്റവും പ്രാദേശിക സുരക്ഷയെ തടസ്സപ്പെടുത്തുന്ന നടപടികളും, തങ്ങളുടെ സുരക്ഷയേയും പരമാധികാരത്തെയും ലക്ഷ്യം വെക്കുന്ന ഒരു പ്രവര്‍ത്തനവും വെച്ചുപൊറുപ്പിക്കില്ലെന്ന് ഖത്തര്‍ വ്യക്തമാക്കിയിരുന്നു. ഉന്നത തലത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് ഖത്തര്‍വിദേശകാര്യ മന്ത്രാലയം പറഞ്ഞു.

Next Story

RELATED STORIES

Share it