Latest News

നെന്മാറ കുടുംബശ്രീ ലോണ്‍ തട്ടിപ്പ്: ചെയര്‍പേഴ്‌സണ്‍ അറസ്റ്റില്‍

വക്കാവിലെ 20 കുടുംബശ്രീ യുണിറ്റുകള്‍ക്ക് വാഴകൃഷി നടത്താന്‍ അനുവദിച്ച 83 ലക്ഷം രൂപ വായ്പയില്‍ നിന്നും 68 ലക്ഷമാണ് സി.പി.എം. മാട്ടുപ്പാറ മുന്‍ ബ്രാഞ്ച് സെക്രട്ടറിയും കുടുംബശ്രീ ചെയര്‍പേഴ്ണും തട്ടിയെടുത്തത്.

നെന്മാറ കുടുംബശ്രീ ലോണ്‍ തട്ടിപ്പ്: ചെയര്‍പേഴ്‌സണ്‍ അറസ്റ്റില്‍
X

പാലക്കാട്: കുടുംബശ്രീ മുഖേന വായ്പയെടുത്ത് തിരിമറിനടത്തിയ കേസില്‍ നെന്മാറ കുടുംബശ്രീ ചെയര്‍പേഴ്‌സണ്‍ റീന സുബ്രഹ്‌മണ്യനെ പൊലീസ് അറസ്റ്റ് ചെയ്തു. കനറാ ബാങ്ക് നെന്മാറ ശാഖയില്‍ നിന്നും കൃഷി ചെയ്യുന്നതിനു വേണ്ടി അനുവദിച്ച വായ്പ്പയില്‍ നിന്നും 68 ലക്ഷം രൂപ തട്ടിയെടുത്ത കേസിലാണ് റീന സുബ്രഹ്‌മണ്യനെ അറസ്റ്റു ചെയ്തത്. തട്ടിപ്പിലെ മുഖ്യപ്രതി സി.പി.എം. മാട്ടുപ്പാറ മുന്‍ ബ്രാഞ്ച് സെക്രട്ടറി വി.അനില്‍കുമാര്‍, സുഹൃത്ത് കുമാര്‍ എന്നിവര്‍ക്കെതിരെയും കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇരുവരും ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു.

വക്കാവിലെ 20 കുടുംബശ്രീ യുണിറ്റുകള്‍ക്ക് വാഴകൃഷി നടത്താന്‍ അനുവദിച്ച 83 ലക്ഷം രൂപ വായ്പയില്‍ നിന്നും 68 ലക്ഷമാണ് സി.പി.എം. മാട്ടുപ്പാറ മുന്‍ ബ്രാഞ്ച് സെക്രട്ടറിയും കുടുംബശ്രീ ചെയര്‍പേഴ്ണും തട്ടിയെടുത്തത്. കുടുംബശ്രീ വായ്പ പൂര്‍ണ്ണമായി നല്‍കാതെ ചെയര്‍പേഴ്‌സണ്‍ വഞ്ചിച്ചുവെന്ന് കാണിച്ച് വക്കാവിലെ 20 കുടുംബശ്രീ യൂണിറ്റുകള്‍ ജില്ലാ പൊലീസ് സൂപ്രണ്ടിന് പരാതി നല്‍കിയിരുന്നു. വാഴകൃഷി നടത്തുന്നതിനായി 20 യൂണിറ്റുകള്‍ക്കായി 83 ലക്ഷം രൂപയാണ് വായ്പയായി നല്‍കിയിരുന്നത്. ഇതില്‍ 68 ലക്ഷം രൂപ തട്ടിയെടുത്തുവെന്നാണ് പരാതി.

നാലാള്‍ ഉള്‍പ്പെട്ട 17 ഗ്രൂപ്പുകള്‍ക്ക് നാലു ലക്ഷം രൂപയും, അഞ്ചാളുകള്‍ ഉള്‍പ്പെട്ട മൂന്ന് ഗ്രൂപ്പുകള്‍ക്ക് അഞ്ചു ലക്ഷം രൂപയും വായ്പ അനുവദിച്ചിരുന്നു. അനുവദിച്ച വായ്പ തുകയില്‍ മുഴുവന്‍ തുകയും നല്‍കാതെ ഓരോ യൂണിറ്റിനും ഓരോ ലക്ഷം രൂപ നല്‍കുകയും, ബാക്കി മൂന്നു ലക്ഷം രൂപ വീതം ഇവര്‍ തട്ടിയെടുക്കുകയുമായിരുന്നു.

Next Story

RELATED STORIES

Share it