Latest News

നെലോ വിന്‍ഗാഡ കേരള ബ്ലാസ്റ്റേഴ്സിന്റെ പുതിയ കോച്ച്

ഡേവിഡ് ജെയിംസിന്റെ പകരമായിട്ടാണ് എഡ്യൂറഡോ മാന്വല്‍ മര്‍ട്ടിനോ എത്തിയിരിക്കുന്നത്. 2019 മെയ് മാസം വരെയാണ് കാലാവധി.

നെലോ വിന്‍ഗാഡ കേരള ബ്ലാസ്റ്റേഴ്സിന്റെ പുതിയ കോച്ച്
X

കൊച്ചി: പോര്‍ച്ചുഗീസുകാരനായ എഡ്യൂറഡോ മാന്വല്‍ മര്‍ട്ടിനോ 'നെലോ' വിന്‍ഗാഡ കേരള ബ്ലാസ്റ്റേഴ്സിന്റെ പുതിയ കോച്ചായി ചുമതലയേറ്റു. ഡേവിഡ് ജെയിംസിന്റെ പകരമായിട്ടാണ് എഡ്യൂറഡോ മാന്വല്‍ മര്‍ട്ടിനോ എത്തിയിരിക്കുന്നത്. 2019 മെയ് മാസം വരെയാണ് കാലാവധി.1968 മുതല്‍ 1980 വരെ പോര്‍ച്ചുഗല്‍ കളിക്കാരനായിരുന്ന നേലോ വിന്‍ഗാഡ ഇപ്പോള്‍ ലോകത്തിലെ ഏറ്റവും പരിചയ സമ്പന്നനായ പരിശീലകരില്‍ ഒരാളാണ്. പത്ത് രാജ്യങ്ങളില്‍ നിന്നും ഇരുപതോളം ഫുട്‌ബോള്‍ ടീമുകളെ പരിശീലിപ്പിച്ചിട്ടുള്ള നെലോ വിന്‍ഗാഡ ബ്ലാസ്റ്റേഴ്‌സില്‍ എത്തുന്നതിനു മുന്‍പ് മലേ,്യന്‍ ദേശീയ ടീമിന്റെ പ്രധാന പരിശീലകനായിരുന്നു. 1996ല്‍ എഎഫ്‌സി ഏഷ്യന്‍ കപ്പില്‍ സൗദി അറേബ്യന്‍ നാഷണല്‍ ടീം കിരീടം നേടിയത് അദ്ദേഹത്തിന്റെ ശിക്ഷണത്തിലാണ്. 2003-2004ല്‍ ഈജിപ്ഷ്യന്‍ പ്രീമിയര്‍ ലീഗില്‍ സമാലക് എഫ് സിയെ ഒരു മത്സരം പോലും തോല്‍ക്കാതെ കിരീടമണിയിച്ചതും നെലോ വിന്‍ഗാഡയുടെ പരിശീലന മികവായിരുന്നു. തുടര്‍ന്ന് സൗദി ഈജിഷ്യന്‍ സൂപ്പര്‍ കുപ്പിലും, അറബ് ക്ലബ്ബ് ചാംപ്യന്ഷിപ്പിലും ടീമിനെ വിജയിയാക്കുന്നതില്‍ നിര്‍ണായക പങ്കു വഹിച്ചു. 2010ല്‍ എഫ്.സി സിയോളിനെ കൊറിയന്‍ ലീഗ് ചാംപ്യന്മാരാക്കിയതും അദ്ദേഹത്തിന്റെ മിടുക്കിലായിരുന്നു.ഫുട്‌ബോള്‍ ലോകത്ത് പ്രഫസര്‍ എന്നറിയപ്പെടുന്ന വിന്‍ഗാഡയുടെ കീഴില്‍ പോര്‍ച്ചുഗീസ് അണ്ടര്‍ 20 ടീം 1995ലെ ഫിഫാ യൂത്ത് വെല്‍ഡ് ചാംപ്യന്‍ഷിപ്പില്‍ മൂന്നാം സ്ഥാനത്ത് എത്തിയിട്ടുണ്ട്.ഐ എസ് എലില്‍ വരാനിരിക്കുന്ന മല്‍സരങ്ങള്‍ക്കും സൂപ്പര്‍ കപ്പിലും കേരളാ ബ്ലാസ്റ്റേഴ്സിന് പുത്തനുണര്‍വ്വുനല്കാന്‍ നെലോയുടെ പരിചയസമ്പന്നത മുതല്‍ കൂട്ടാകുമെന്ന് ബ്ലാസ്റ്റേഴ്സ് സ്‌പോര്‍ട്‌സ് വെഞ്ചഴ്സ് ഡയറക്ടര്‍ നിതിന്‍ കുക്‌റേജ അഭിപ്രായപ്പെട്ടു.കേരളാ ബ്ലാസ്‌റ്റേഴിസന്റെ പ്രഗത്ഭരായ ഫുട്‌ബോള്‍ കളിക്കാരെ പരിശീലിപ്പിക്കാന്‍ അവസരം ലഭിച്ചതില്‍ സന്തോഷിക്കുന്നു എന്ന് നെലോ വിന്‍ഗാഢ പറഞ്ഞു



Next Story

RELATED STORIES

Share it