Latest News

'കഴുത്ത് ഞെരിച്ചു, കഴുത്തിലെ ഞെരമ്പ് മുറിച്ചു, ഗീത വായിച്ചു'; അമ്മയെ കൊന്ന് ആത്മഹത്യ ചെയ്ത 25കാരന്റെ ഞെട്ടിക്കുന്ന ആത്മഹത്യാക്കുറിപ്പ്

കഴുത്ത് ഞെരിച്ചു, കഴുത്തിലെ ഞെരമ്പ് മുറിച്ചു, ഗീത വായിച്ചു; അമ്മയെ കൊന്ന് ആത്മഹത്യ ചെയ്ത 25കാരന്റെ ഞെട്ടിക്കുന്ന ആത്മഹത്യാക്കുറിപ്പ്
X

ന്യൂഡല്‍ഹി: അമ്മയെ കൊലപ്പെടുത്തിയ 25കാരന്റെ ആത്മഹത്യക്കുറിപ്പ് പോലിസിനെപ്പോലും വിറപ്പിച്ചു. ഡല്‍ഹി ബുധ് വിഹാറിലെ ക്ഷിതിജിന്റെ 77 പേജുള്ള ആത്മഹത്യാക്കുറിപ്പിലാണ് പേടിപ്പെടുത്തുന്നതും വിഭ്രാത്മകമായ വിവരണങ്ങളുള്ളത്. യാവാവിന് വിഷാദരോഗമുണ്ടെന്നാണ് പോലിസിന്റെ നിഗമനം.

മാതാവായ മിഥിലേഷിനെ കഴുത്തു ഞെരിച്ചാണ് കൊലപ്പെടുത്തിയിരിക്കുന്നത്. കുറിപ്പിലെ വിവരമനുസരിച്ച് കഴിഞ്ഞ വ്യാഴാഴ്ചയാണ് കൊലപാതകം നടന്നിരിക്കുന്നത്. കഴുത്തുഞെരിച്ചശേഷം ഞെരമ്പും മുറിച്ചിട്ടുണ്ട്. യുവാവിന്റെ പിതാവ് 10 കൊല്ലം മുമ്പ് മരിച്ചു.

കൊലപാതകത്തിനുശേഷം മൃതദേഹവുമായി യുവാവ് മൂന്ന് ദിവസം കഴിഞ്ഞു. ദുര്‍ഗന്ധം അകറ്റാനായി ഡിയോഡ്രന്റുകള്‍ ഉപയോഗിച്ചു- ഈ വിവരങ്ങളും കുറിപ്പിലുണ്ട്.

ചെറുപ്പകാലം മുതല്‍ യുവാവ് ഏകാന്തനായിരുന്നു. പിതാവുമായി അത്ര സുഖത്തിലായിരുന്നില്ല. പിതാവ് മരിച്ചശേഷം പണം ആവശ്യത്തിന് നല്‍കിയിരുന്നില്ല. രണ്ട്‌പേര്‍ക്കും എന്തോ അസുഖമുണ്ടായിരുന്നു- അന്വേഷണ ഉദ്യോഗസ്ഥന്‍ പറഞ്ഞു.

മാതാവ് വലിയ ബുദ്ധിമുട്ടിലൂടെയും കഷ്ടപ്പാടുകളിലൂടെയുമാണ് കടന്നുപോയത്. ആ കഷ്ടപ്പാടുകളില്‍നിന്ന് മോചിപ്പിക്കാനാണത്രെ കൊലപാതകം നടത്തിയത്. കൊലപാതകത്തിന്റെ വിവരണവും കുറിപ്പിലുണ്ട്.

ആദ്യം കഴുത്ത് ഞെരിച്ചു. കഴുത്തു ഞെരിച്ചാല്‍ മോക്ഷം ലഭിക്കുമത്രെ. അതിനുശേഷം ഞെരമ്പ് മുറിച്ചു. മൃതദേഹത്തിനരികിലിരുന്ന് ഭഗവത്ഗീതയിലെ ഒരു ഭാഗം വായിച്ചു. ഗംഗാജലം തെളിച്ചു.

ഞായറാഴ്ച ഏഴ് മണിക്ക് യുവാവിന് മാതാവിന്റെ സുഹൃത്തിന്റെ ഫോണ്‍ വന്നു. അവരോടാണ് മാതാവ് മരിച്ച വിവരം യുവാവ് പറഞ്ഞത്. താന്‍ ഉടന്‍ ആത്മഹത്യ ചെയ്യുമെന്നും അറിയിച്ചു. അയല്‍ക്കാരാണ് പോലിസില്‍ വിവരമറിയിച്ചത്. പോലിസ് എത്തുമ്പോഴേക്കും യുവാവും മരിച്ചിരുന്നു.

തൊഴിലില്ലാത്തതിനാല്‍ ഇവര്‍ക്ക് തങ്ങളുടെ ചികില്‍സക്കുള്ള പണം കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.

പിതാവിന്റെ മരണത്തിനുശേഷം ലഭിച്ചിരുന്ന കുടുംബപെന്‍ഷന്‍ ഉപയോഗിച്ചായിരുന്നു ജീവിതം.

Next Story

RELATED STORIES

Share it