- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
നവകേരളം കര്‍മപദ്ധതി: പുതിയ ആസ്ഥാന ഓഫിസ് തുറന്നു

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന നവകേരളം കര്‍മപദ്ധതിയുടെ പുതിയ ആസ്ഥാന ഓഫിസ് തിരുവനന്തപുരം സ്റ്റാച്യുവിലെ ഉപ്പളം റോഡിലുള്ള ബി.എസ്.എല്‍.എല്‍. ഭവനില്‍ പ്രവര്‍ത്തനം തുടങ്ങി. ഓഫിസിന്റെ പ്രവര്‍ത്തനോദ്ഘാടനം പൊതുവിദ്യാഭ്യാസ തൊഴില്‍ മന്ത്രി വി. ശിവന്‍കുട്ടി നിര്‍വഹിച്ചു.
സംസ്ഥാനത്തെ എല്ലാ ജനങ്ങളിലും എത്തുംവിധം നവകേരളം കര്‍മപദ്ധതിയുടെ പ്രവര്‍ത്തനങ്ങളുടെ ഗുണഫലം വ്യാപിക്കുകയാണെന്ന് മന്ത്രി പറഞ്ഞു. കൂടുതല്‍ ഊര്‍ജ്ജത്തോടെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ഇപ്പോഴുള്ള സംവിധാനം പ്രയോജനപ്പെടുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഹരിതകേരളം മിഷന്‍, ലൈഫ്, ആര്‍ദ്രം, വിദ്യാകിരണം എന്നീ വികസന മിഷനുകള്‍ക്കൊപ്പം കേരള പുനര്‍നിര്‍മ്മാണ പദ്ധതിയും ഉള്‍പ്പെടുത്തിയുള്ള നവകേരളം കര്‍മപദ്ധതി 2 ന്റെ ഓഫിസുകള്‍ക്ക് ഒരു കേന്ദ്രം എന്ന നിലയിലാണ് പുതിയ ആസ്ഥാനം സജ്ജീകരിച്ചത്. നവകേരളം കര്‍മ്മപദ്ധതി സംസ്ഥാന കോര്‍ഡിനേറ്റര്‍ ഡോ. ടി.എന്‍.സീമ ചടങ്ങില്‍ അധ്യക്ഷയായി. ലൈഫ് മിഷന്‍ സി.ഇ.ഒ. പി.ബി. നൂഹ്, വിദ്യാകിരണം സി.ഇ.ഒ. ജീവന്‍ബാബു, എസ്.എച്ച്.ആര്‍.സി. ജോയിന്റ് ഡയറക്ടര്‍ ഡോ. ജിതിന്‍, സിമാറ്റ് ഡയറക്ടര്‍ സാബു, റീബില്‍ഡ് കേരള അഡീഷണല്‍ സെക്രട്ടറി സുനില്‍കുമാര്‍, നവകേരളം കര്‍മപദ്ധതി അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസര്‍ എസ്. ഇന്ദു, വിദ്യാകിരണം മിഷന്‍ പ്രോജക്ട് ഓഫിസര്‍ എസ്. ശ്രീരഞ്ജിനി തുടങ്ങിയവര്‍ പങ്കെടുത്തു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















