Latest News

ഫ്രഞ്ച് പ്രസിഡന്റുമായി ചര്‍ച്ച നടത്താന്‍ നരേന്ദ്ര മോദി പാരിസിലെത്തി

ഫ്രഞ്ച് പ്രസിഡന്റുമായി ചര്‍ച്ച നടത്താന്‍ നരേന്ദ്ര മോദി പാരിസിലെത്തി
X

പാരിസ്: മൂന്ന് ദിവസത്തെ യൂറോപ്യന്‍ സന്ദര്‍ശനത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് പാരിസിലെത്തി. ഉഭയകക്ഷി ബന്ധത്തെക്കുറിച്ചും ഇരുപക്ഷത്തിനും താല്‍പര്യമുള്ള വിഷയങ്ങളെക്കുറിച്ചും നരേന്ദ്ര മോദിയും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണും ചര്‍ച്ച നടത്തും.

'പാരീസില്‍ ഇറങ്ങി. വിവിധ മേഖലകളില്‍ സഹകരിക്കുന്ന നമ്മുടെ രാജ്യത്തിന്റെ ഏറ്റവും ശക്തനായ പങ്കാളികളില്‍ ഒന്നാണ് ഫ്രാന്‍സ്''- അദ്ദേഹം ട്വീറ്റ് ചെയ്തു.

മക്രോണ്‍ വീണ്ടും തിരഞ്ഞെടുക്കപ്പെട്ട ശേഷം അദ്ദേഹത്തെ കാണുന്ന ആദ്യ രാജ്യത്തലവന്മാരിലൊരാളാണ് പ്രധാനമന്ത്രി മോദി. വീണ്ടും തിരഞ്ഞെടുക്കപ്പെട്ടതില്‍ മാക്രോണെ മോദി അഭിനന്ദിച്ചു. ഇന്ത്യ-ഫ്രഞ്ച് ഉഭയകക്ഷിബന്ധം ശക്തമാവുമെന്ന് മോദി ട്വീറ്റ് ചെയ്തു.

ഇന്ത്യ-ഫ്രാന്‍സ് നയന്ത്രബന്ധത്തിന്റെ 75ാം വാര്‍ഷികം ആഘോഷിക്കുന്ന സമയത്താണ് മോദി ഫ്രാന്‍സിലെത്തുന്നത്.

2018 മാര്‍ച്ചില്‍ മാക്രോണ്‍ ഇന്ത്യ സന്ദര്‍ശിച്ചിരുന്നു. 2021 ഒക്ടോബറില്‍ ജി20 ഉച്ചകോടിയില്‍വച്ച് ഇരുവരും കൂടിക്കാഴ്ച നടത്തുകയും ചെയ്തു.

Next Story

RELATED STORIES

Share it