ഡിബാലയ്ക്കും ഡാനിലോയ്ക്കും പിഴച്ചു; കോപ്പാ ഇറ്റാലിയ കിരീടം നപ്പോളിക്ക്
BY RSN18 Jun 2020 10:22 AM GMT

X
RSN18 Jun 2020 10:22 AM GMT
റോം: കോപ്പാ ഇറ്റാലിയ കിരീടം നപ്പോളിക്ക് സ്വന്തം. യുവന്റസിനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ തോല്‍പ്പിച്ചാണ് നപ്പോളി കിരീടം നേടിയത്. നിശ്ചിത സമയത്ത് ഇരു ടീമും ഗോളടിക്കാത്തതിനെ തുടര്‍ന്ന് മല്‍സരം ഷൂട്ടൗട്ടിലേക്ക് നീങ്ങുകയായിരുന്നു. 4-2നാണ് നപ്പോളി ജയം.യുവന്റസ് താരങ്ങളായ ഡിബാലയ്ക്കും ഡാനിലോയ്ക്കും പെനാല്‍റ്റി പിഴച്ചതാണ് യുവന്റസിന് തിരിച്ചടിയായത്. സൂപ്പര്‍ താരം റൊണാള്‍ഡോക്ക് കിക്ക് എടുക്കേണ്ടി വന്നില്ല. അതിന് മുമ്പേ നപ്പോളി വിജയം സ്വന്തമാക്കിയിരുന്നു.
തുടക്കം മുതലേ നപ്പോളിക്കായിരുന്നു മല്‍സരത്തില്‍ മുന്‍തൂക്കം. മികച്ച പ്രകടനമാണ് നപ്പോളി താരങ്ങള്‍ പുറത്തെടുത്തത്. നപ്പോളി താരങ്ങള്‍ എടുത്ത നാല് കിക്കും വലയിലെത്തി. ഈ സീസണില്‍ യുവന്റസിന് നഷ്ടമാവുന്ന രണ്ടാമത്തെ കിരീടമാണിത്. സൂപ്പര്‍ കോപ്പയില്‍ ലാസിയോട് യുവന്റസ് തോറ്റിരുന്നു.
Next Story
RELATED STORIES
കൊല്ലപ്പെട്ട യുവമോര്‍ച്ചാ നേതാവിന്റെ ഭാര്യയ്ക്ക് ജോലി നല്‍കും;...
28 May 2023 6:01 AM GMTസര്‍ക്കാര്‍ സ്കൂളിലെ ഉച്ചക്കഞ്ഞിയില്‍ ചത്ത പാമ്പ്; നൂറോളം...
28 May 2023 3:54 AM GMTഡല്‍ഹി സര്‍വകലാശാലയുടെ ബിരുദ കോഴ്സില്‍ ഗാന്ധിജി പുറത്ത്; സവര്‍ക്കര്‍...
28 May 2023 3:36 AM GMTപ്രതിപക്ഷ ബഹിഷ്കരണത്തിനിടെ പാര്‍ലമെന്റ് മന്ദിരം പ്രധാനമന്ത്രി നാടിന്...
28 May 2023 3:15 AM GMTമോദിയുടെ അധ്യക്ഷതയിലുള്ള നീതി ആയോഗ് യോഗത്തില്‍ നിന്ന് എട്ട്...
27 May 2023 9:24 AM GMTകര്‍ണാടകയില്‍ 24 മന്ത്രിമാര്‍ കൂടി സത്യപ്രതിജ്ഞ ചെയ്തു
27 May 2023 8:50 AM GMT