Latest News

വോട്ടര്‍പട്ടികയില്‍ ഡിസംബര്‍ എട്ടുവരെ പേര് ചേര്‍ക്കാം

വോട്ടര്‍പട്ടികയില്‍ ഡിസംബര്‍ എട്ടുവരെ പേര് ചേര്‍ക്കാം
X

തിരുവനന്തപുരം: സ്‌പെഷ്യല്‍ സമ്മറി റിവിഷന്റെ ഭാഗമായി നവംബര്‍ 9ന് പ്രസിദ്ധീകരിച്ച കരട് വോട്ടര്‍ പട്ടിക സംബന്ധിച്ചുളള ആക്ഷേപങ്ങളും അവകാശ വാദങ്ങളും ഡിസംബര്‍ എട്ടുവരെ സ്വീകരിക്കും. ഇന്നലെ വില്ലേജ് /താലൂക്ക് ഓഫിസുകളില്‍ സ്‌പെഷ്യല്‍ കാംപയിന്റെ ഭാഗമായി കരട് വോട്ടര്‍ പട്ടിക പരിശോധിക്കുന്നതിന് അവസരമുണ്ടായിരുന്നു. 2023 ജനവുരി 1ന് 18 വയസ്സ് പൂര്‍ത്തിയാവുന്ന എല്ലാ വോട്ടര്‍മാരെയും ഉള്‍പ്പെടുത്തി വോട്ടര്‍പട്ടിക പുതുക്കുന്നതിനാണ് സ്‌പെഷ്യല്‍ സമ്മറി റിവിഷന്‍ 2023 ഇലക്ഷന്‍ കമ്മീഷന്‍ ആരംഭിച്ചിട്ടുളളത്.

ഡിസംബര്‍ എട്ടുവരെ ലഭിച്ച അപേക്ഷകളില്‍ എല്ലാം തീരുമാനമെടുത്ത് 2023 ജനുവരി 5ന് അന്തിമ വോട്ടര്‍പട്ടിക പ്രസിദ്ധീകരിക്കും. മൊബൈല്‍ ഫോണില്‍ വോട്ടര്‍ ഹെല്‍പ്പ് ലൈന്‍ ആപ്പ് (വിഎച്ച്എ) ഡൗണ്‍ലോഡ് ചെയ്ത് വോട്ടര്‍ പട്ടികയില്‍ പേരുചേര്‍ക്കാം. കൂടാതെ www.nvsp.in എന്ന വെബ്‌സൈറ്റിലൂടെയും ഓണ്‍ലൈനായി അപേക്ഷ നല്‍കാം. ബിഎല്‍ഒ മുഖേനയും വോട്ടര്‍ പട്ടികയില്‍ പേര് കൂട്ടിച്ചേര്‍ക്കാം. ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ കലക്ടര്‍ അഭ്യര്‍ഥിച്ചു

Next Story

RELATED STORIES

Share it