Latest News

ഉന്നത വിദ്യഭ്യാസ സ്ഥാപനങ്ങളില്‍ 'നാക്ക്' നിര്‍ബന്ധമാക്കണം: പ്രൊഫ്‌കോണ്‍

നാമമാത്ര പരിശോധന സംവിധാനങ്ങള്‍ക്കപ്പുറത്ത് കാര്യക്ഷമമായ കര്‍ശന മൂല്യ നിര്‍ണയ സംവിധാനം കൊണ്ടുവരണം. പ്രത്യേക ഉന്നത വിദ്യാഭ്യാസ കലാലയങ്ങളില്‍ പരിശോധനകള്‍ കര്‍ശനമാക്കുന്നതോടൊപ്പം വിദ്യാഭ്യാസ പ്രക്രിയയുടെയും സംവിധാനങ്ങളുടെയും ഗുണനിലവാര പരിശോധനയും ഫലപ്രദമായി നടപ്പിലാക്കണം.

ഉന്നത വിദ്യഭ്യാസ സ്ഥാപനങ്ങളില്‍ നാക്ക് നിര്‍ബന്ധമാക്കണം: പ്രൊഫ്‌കോണ്‍
X

വിസ്ഡം സ്റ്റുഡന്‍സ് പ്രൊഫ്‌കോണ്‍ യൂത്ത് സമ്മിറ്റില്‍ മുന്‍ കേന്ദ്ര വിദേശകാര്യ മന്ത്രി സല്‍മാന്‍ ഖുര്‍ഷിദ് സംസാരിക്കുന്നു

കോഴിക്കോട്: ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഗുണനിലവാര നിര്‍ണയ സംവിധാനമായ 'നാക്ക്' നിര്‍ബന്ധമാക്കണമെന്ന് 25ാംമത് പ്രൊഫ്‌കോണ്‍ ആഗോള പ്രഫഷണല്‍ വിദ്യാര്‍ഥി സമ്മേളനം ആവശ്യപ്പെട്ടു.

നാമമാത്ര പരിശോധന സംവിധാനങ്ങള്‍ക്കപ്പുറത്ത് കാര്യക്ഷമമായ കര്‍ശന മൂല്യ നിര്‍ണയ സംവിധാനം കൊണ്ടുവരണം. പ്രത്യേക ഉന്നത വിദ്യാഭ്യാസ കലാലയങ്ങളില്‍ പരിശോധനകള്‍ കര്‍ശനമാക്കുന്നതോടൊപ്പം വിദ്യാഭ്യാസ പ്രക്രിയയുടെയും സംവിധാനങ്ങളുടെയും ഗുണനിലവാര പരിശോധനയും ഫലപ്രദമായി നടപ്പിലാക്കണം. വിദ്യാര്‍ഥികളുടെ പാഠ്യ പാഠ്യേതര മികവ് വിലയിരുത്തുന്നതോടൊപ്പം അധ്യാപകരുടെ കൂടെ ഗുണനിലവാരം പരിശോധിക്കുന്നതിനും കഴിവുറ്റവരെ അംഗീകരിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള സംവിധാന ങ്ങള്‍ ഉണ്ടാകണം.

ഇപ്രകാരം വിദ്യാഭ്യാസ ശ്രേണിയ ഒന്നടങ്കം മൂല്യനിര്‍ണയം നടത്തി മെച്ചപ്പെടുത്തും വിധമുള്ള സംവിധാനങ്ങള്‍ ഒരുക്കുന്നതിലൂടെ പ്രത്യേകിച്ച് ഉന്നത കലാലയങ്ങളിലെ വിദ്യാഭ്യാസ പ്രക്രിയ തന്നെ മികവുറ്റതാക്കാന്‍ സാധിക്കുമെന്നും സമ്മേളനം ചൂണ്ടിക്കാട്ടി.

വൈകീട്ട് നടന്ന യൂത്ത് സമ്മിറ്റില്‍ മുന്‍ കേന്ദ്ര വിദേശകാര്യ മന്ത്രി സല്‍മാന്‍ ഖുര്‍ഷിദ്, ഇ ടി മുഹമ്മദ് ബഷീര്‍ എം.പി, പന്ന്യന്‍ രവീന്ദ്രന്‍, വി.ടി ബല്‍റാം എം.എല്‍.എ, ഡോ. പി സരിന്‍, സി പി സലീം സംബന്ധിച്ചു.

തുടര്‍ന്ന് വിവിധ വേദികളിലായി നടന്ന സെഷനുകള്‍ക്ക് ജോഹന്നാസ് ക്ലൊമിനക് സ്വീഡന്‍, അബൂ മുസ്സാബ് വാജിദ് അക്കാറി, റഷീദ് കുട്ടമ്പൂര്‍, മുജാഹിദ് ബാലുശ്ശേരി, അര്‍ഷദ് താനൂര്‍, എ.പി മുനവ്വര്‍ സ്വലാഹി, സി മുഹമ്മദ് അജ്മല്‍, ഷമീല്‍ മഞ്ചേരി, അബ്ദുല്ല അല്‍ ഹികമി, ടി ടി ജഹ്ഫര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

ശനിയാഴ്ച നടക്കുന്ന അക്കാഡമിക് റിസര്‍ച്ച് വര്‍ക്ക്‌ഷോപ്പില്‍ ഡോ. ഫിറോസ് അലി, പ്രഫ. അബ്ദുസ്സമദ്, ഡോ. പി കെ ഹാഷിം, ഡോ. റിയാസുദ്ദീന്‍, ഡോ. എം വി ജാബിര്‍ എന്നിവര്‍ പ്രബന്ധം അവതരിപ്പിക്കും.

ഞായറാഴ്ച നടക്കുന്ന സമാപന സമ്മേളനം പ്രമുഖ ഖുര്‍ആന്‍ വിവര്‍ത്തകന്‍ കുഞ്ഞിമുഹമ്മദ് മദനി പറപ്പൂര്‍ ഉദ്ഘാടനം ചെയ്യും.

സമാപന സമ്മേളനം പ്രോഫ്‌കോണ്‍ കഫേ എന്ന പേരില്‍ കേരളത്തിലെ നൂറോളം മണ്ഡലം കേന്ദ്രങ്ങളില്‍ തത്സമയ പ്രദര്‍ശനം സംഘടിപ്പിക്കും. സമ്മേളനം www.profcon.in എന്ന വെബ്‌സൈറ്റില്‍ തത്സമയം ലഭ്യമാകും.





Next Story

RELATED STORIES

Share it