Latest News

പോപുലര്‍ ഫ്രണ്ട് ഹര്‍ത്താല്‍ കേസ്: മുഴുവന്‍ പേരെയും കോടതി വെറുതെ വിട്ടു

പോപുലര്‍ ഫ്രണ്ട് ഹര്‍ത്താല്‍ കേസ്: മുഴുവന്‍ പേരെയും കോടതി വെറുതെ വിട്ടു
X

നാദാപുരം: ദേശീയ-സംസ്ഥാന നേതാക്കളെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് നടത്തിയ ഹര്‍ത്താലില്‍ അതിക്രമം നടത്തിയെന്ന കേസില്‍ പോപുലര്‍ ഫ്രണ്ട് മുന്‍ പ്രവര്‍ത്തകരായ മുഴുവന്‍ പേരെയും കോടതി വെറുതെ വിട്ടു. നാദാപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്.

2022 സപ്തംബര്‍ 23 ന് പേരോട് എന്ന സ്ഥലത്ത് നാദാപുരം എസ്‌ഐയെയും പാര്‍ട്ടിയെയും ഡ്യൂട്ടി തടസ്സപ്പെടുത്തി കൈയേറ്റം ചെയ്തതെന്നും വാഹനങ്ങള്‍ക്ക് തടസ്സമുണ്ടാക്കിയെന്നുമുള്ള പരാതിയില്‍ നാദാപുരം പോലിസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് 11 പേരെയും കുറ്റക്കാരല്ലെന്ന് കണ്ട് കോടതി വെറുതെ വിട്ടത്. റാഷിദ് വെള്ളോളി, ബഷീര്‍ കോടച്ചാംവീട്ടില്‍, റിയാസ് പീറ്റയില്‍, അഷ്‌കര്‍ ചെറിയ തുണ്ടിയില്‍, അബ്ദുല്‍ ഹക്കീം നെടുവയില്‍, അബ്ദുല്‍ സത്താര്‍ , അബ്ദുല്‍ റഊഫ്, നാസര്‍ കെ കെ, മുഹമ്മദ് അഷ്‌റഫ് , സുനീര്‍, ഖാലിദ് പി കെ എന്നിവരെയാണ് കോടതി വെറുതെ വിട്ടത്. കുറ്റാരോപിതര്‍ക്കുവേണ്ടി അഡ്വ. ഇ കെ മുഹമ്മദ് അലി ഹാജരായി.

Next Story

RELATED STORIES

Share it