ഡല്‍ഹിയില്‍ അരവിന്ദ് കെജ്രിവാള്‍ സര്‍ക്കാര്‍ ഡീസല്‍ വില കുറച്ചു

ന്യൂഡല്‍ഹി: കൊവിഡ് സാഹചര്യം പരിഗണിച്ച് ഡല്‍ഹിയില്‍ ഡീസല്‍ വിലയില്‍ കുറവ് വരുത്താന്‍ ഡല്‍ഹി സര്‍ക്കാര്‍ തീരുമാനിച്ചു. ഡീസലില്‍ സംസ്ഥാനം ഏര്‍പ്പെടുത്തുന്ന നികുതി നിരക്ക് കുറച്ചാണ് അരവിന്ദ് കെജ്രിവാള്‍ സര്‍ക്കാരിന്റെ ജനപ്രിയ നടപടി. വാറ്റ് നികുതി 30 ശതമാനത്തില്‍ നിന്ന് 16.75 ലേക്കാണ് കുറച്ചത്.
''ഡീസലില്‍ ഏര്‍പ്പെടുത്തിയിരുന്ന നികുതി 30 ശതമാനത്തില്‍ നിന്ന് 16.75 ശതമാനമായി കുറയ്ക്കാന്‍ ഡല്‍ഹി കാബിനറ്റ് തീരുമാനിച്ചു. ഇതുവഴി ഡീസല്‍ വില 82 ശതമാനത്തില്‍ നിന്ന് 73.64 ശതമാനമായി കുറയും. ഡീസലില്‍ 8.36 ന്റെ കുറവാണ് വരുത്തിയിട്ടുള്ളത്''- കെജ്രിവാള്‍ പറഞ്ഞു.
കൊവിഡിന്റെ പശ്ചാത്തലത്തില്‍ ഡീസല്‍ വില കുറയ്ക്കാന്‍ വിവിധ വിഭാഗങ്ങള്‍ ആവശ്യപ്പെടുന്ന സാഹചര്യത്തിലാണ് കെജ്രിവാള്‍ സര്‍ക്കാരിന്റെ വിപ്ലവകരമായ നടപടി.
പല തീരിയിലും സമ്പദ്ഘടനയെ പുനരുദ്ധരിക്കാന്‍ തങ്ങള്‍ ശ്രമിക്കുന്നുണ്ടെന്നും അതിന്റെ ഭാഗമായി തെരുവുകച്ചവടക്കാരെ കടകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ അനുവദിക്കുന്നുണ്ടെന്നും കെജ്രിവാള്‍ പറഞ്ഞു.
RELATED STORIES
കൊല്ലത്ത് കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസ്: മൂന്നുപേര്‍ തെങ്കാശിയില്‍...
1 Dec 2023 11:37 AM GMTമലയാള സിനിമയിലെ മുത്തശ്ശിക്ക് വിട; സുബ്ബലക്ഷ്മിയുടെ മൃതദേഹം ഇന്ന്...
1 Dec 2023 3:07 AM GMTകൊല്ലത്ത് കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസ്: കാര്‍ വാടകയ്ക്കെടുത്ത്...
1 Dec 2023 2:39 AM GMTകൊല്ലത്ത് കുട്ടിയെ തട്ടിക്കൊണ്ടു പോയ സംഭവം; നമ്പര്‍ പ്ലേറ്റ്...
30 Nov 2023 3:34 PM GMTകൊല്ലം ഓയൂരില്‍ കുട്ടിയെ തട്ടിക്കൊണ്ടു പോയവരുടെ പുതിയ രേഖാചിത്രം...
30 Nov 2023 3:29 PM GMTഉന്നത വിദ്യാഭ്യാസമന്ത്രി ആര് ബിന്ദു രാജിവയ്ക്കണം: വിഡി സതീശന്
30 Nov 2023 9:32 AM GMT