Latest News

'എന്റെ വോട്ട്, എന്റെ അവകാശം'; എസ്ഐആറിനെതിരേ പ്രതിഷേധം സംഘടിപ്പിക്കാനൊരുങ്ങി കര്‍ണാടകയിലെ പൗരാവകാശ സംഘടനകള്‍

എന്റെ വോട്ട്, എന്റെ അവകാശം; എസ്ഐആറിനെതിരേ പ്രതിഷേധം സംഘടിപ്പിക്കാനൊരുങ്ങി കര്‍ണാടകയിലെ പൗരാവകാശ സംഘടനകള്‍
X

ബെംഗളൂരു: എസ്ഐആറിനെതിരേ പ്രതിഷേധം സംഘടിപ്പിക്കാനൊരുങ്ങി കര്‍ണാടകയിലെ രാഷ്ട്രീയ നേതാക്കളും പൗരാവകാശ സംഘടനകളും. 'എന്റെ വോട്ട്, എന്റെ അവകാശം' എന്ന പേരില്‍ സംസ്ഥാനവ്യാപകമായി പ്രചാരണം നടത്താനാണ് തിരുമാനം. എസ്ഐആറിനെതിരെ ഏകകണ്ഠമായ പ്രമേയം പാസാക്കാന്‍ ആവശ്യപ്പെട്ട് സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കളെ സമീപിക്കാനും അവര്‍ തീരുമാനിച്ചു.

ബീഹാറില്‍ വോട്ടര്‍മാരുടെ പേരുകള്‍ കൂട്ടത്തോടെ ഒഴിവാക്കിയതിന്റെ ഫലമായി 68 ലക്ഷം വോട്ടര്‍മാരെ വോട്ടര്‍ പട്ടികയില്‍ നിന്ന് ഇല്ലാതാക്കിയെന്ന് സിപിഐ (എംഎല്‍) ലിബറേഷന്‍ സംസ്ഥാന സെക്രട്ടറി ക്ലിഫ്റ്റണ്‍ ഡി റൊസാരിയോ പറഞ്ഞു. 'സര്‍ക്കാര്‍ എസ്ഐആറിനെ അനുവദിച്ചാല്‍ കര്‍ണാടകയിലും ഇത് ആവര്‍ത്തിക്കുമെന്ന് ഞങ്ങള്‍ ഭയപ്പെടുന്നു. പൗരന്മാരുടെ പൗരത്വം നിര്‍ണ്ണയിക്കാന്‍ ഇസിഐക്ക് ഭരണഘടനയില്‍ വ്യവസ്ഥയില്ല. ലളിതമായി പറഞ്ഞാല്‍, ബിജെപി എസ്ഐആര്‍ വഴി എന്‍ആര്‍സിയും സിഎഎയും നടപ്പിലാക്കുന്നു,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Next Story

RELATED STORIES

Share it