Latest News

മുതലമടയിലെ ജാതി വിവേചനത്തിന് പിന്നില്‍ സിപിഎം; സമരം കോണ്‍ഗ്രസ് ഏറ്റെടുക്കുമെന്നും കെ സുധാകരന്‍

നവംബര്‍ 18ന് ഇന്ധനവില വര്‍ധനക്കെതിരെ 140 മണ്ഡലങ്ങളിലെ 280 കേന്ദ്രങ്ങളില്‍ കോണ്‍ഗ്രസ് മാര്‍ച്ചും ധര്‍ണയും നടത്തും.

മുതലമടയിലെ ജാതി വിവേചനത്തിന് പിന്നില്‍ സിപിഎം; സമരം കോണ്‍ഗ്രസ് ഏറ്റെടുക്കുമെന്നും കെ സുധാകരന്‍
X

തിരുവനന്തപുരം: പാലക്കാട് മുതലമടയിലെ ജാതി വിവേചനത്തിന് പിന്നില്‍ സിപിഎമ്മാണെന്നും മുതലമടയിലെ ദലിത് സമരം കോണ്‍ഗ്രസ് ഏറ്റെടുക്കുകയാണെന്നും കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. അംബേദ്കര്‍ കോളനിയിലെ 47 കുടുംബങ്ങളെ കോണ്‍ഗ്രസ് സംരക്ഷിക്കുമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

എംജി സര്‍വകലാശാലയിലെ ഗവേഷക ദീപ മോഹനന്റെ സമരം ദലിത് വിഭാഗത്തിന്റെ ആത്മവീര്യത്തിന്റെ തെളിവാണ്. സമരത്തില്‍ പങ്ക് വഹിക്കാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.

ഇന്ധനവില വര്‍ധനവിനെതിരേ സമരം

ഇന്ധനവില വര്‍ധനവില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരേയുള്ള സമരം ശക്തിപ്പെടുത്തും. കേന്ദ്രം കാണിച്ച ഔദാര്യമെങ്കിലും സംസ്ഥാന സര്‍ക്കാരും കാണിക്കണം. നവംബര്‍ 18ന് ഇന്ധനവില വര്‍ധനക്കെതിരെ 140 മണ്ഡലങ്ങളിലെ 280 കേന്ദ്രങ്ങളില്‍ കോണ്‍ഗ്രസ് മാര്‍ച്ചും ധര്‍ണയും നടത്തും. കേന്ദ്ര സംസ്ഥാന ഓഫിസുകള്‍ക്ക് മുന്നിലാണ് ധര്‍ണ. മൂന്നാം ഘട്ടത്തില്‍ സെക്രട്ടേറിയറ്റ് മുതല്‍ രാജ്ഭവന്‍ വരെ മനുഷ്യച്ചങ്ങല നടത്തും. വിലവര്‍ധനയിലൂടെ 18,000 കോടി സംസ്ഥാന സര്‍ക്കാര്‍ തട്ടിയെടുത്തെന്ന് സുധാകരന്‍ പറഞ്ഞു. ഇന്ധനവിലയില്‍ ഇളവ് നല്‍കാന്‍ കഴിയാത്തത് മുഖ്യമന്ത്രി വിശദീകരിക്കണം.

കോണ്‍ഗ്രസ് പുനസംഘടന മുന്നോട്ട് പോകാന്‍ ഒറ്റക്കെട്ടായി തീരുമാനം എടുത്തുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Next Story

RELATED STORIES

Share it