Latest News

മുക്താര്‍ അന്‍സാരിയുടെ സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കണം; കോടതിയെ സമീപിച്ച് മകന്‍

മുക്താര്‍ അന്‍സാരിയുടെ സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കണം; കോടതിയെ സമീപിച്ച് മകന്‍
X

ന്യൂഡല്‍ഹി: പിതാവിന്റെ സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് മുക്താര്‍ അന്‍സാരിയുടെ മകന്‍ അബ്ബാസ് അന്‍സാരി സുപ്രീംകോടതിയെ സമീപിച്ചു. നിലവില്‍ കാസ്ഗഞ്ച് ജയിലില്‍ തടവിലാണ് അബ്ബാസ് അന്‍സാരി. ഉത്തര്‍പ്രദേശ് മൗ സദാര്‍ മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയാണ്.

ദുഃഖവെള്ളി പ്രമാണിച്ച് കോടതി അവധിയായതിനാല്‍ ഹരജി അടിയന്തരമായി പരിഗണിക്കണമെന്നാവശ്യപ്പെട്ട് അബ്ബാസിന്റെ അഭിഭാഷകന്‍ വെക്കേഷന്‍ ഓഫിസറെ ബന്ധപ്പെട്ടു. ഇ.ഡി റജിസ്റ്റര്‍ ചെയ്ത കേസ്, ഗുണ്ടാആക്രമണം, നിയമം ലംഘിച്ച് ഭാര്യ നിഖത്ത് അന്‍സാരിയെ ജയിലില്‍ വച്ച് കാണുകയും അധികൃതരെ ഭീഷണിപ്പെടുത്തുകയും ചെയ്തു തുടങ്ങി മൂന്നുകേസുകളാണ് അബ്ബാസിന് എതിരെയുള്ളത്. ഇതില്‍ മൂന്നിലും അബ്ബാസിന് കോടതി ജാമ്യം നിഷേധിച്ചിരുന്നു.

ആശുപത്രിയില്‍ വച്ച് ഹൃദയാഘാതത്തെ തുടര്‍ന്നാണ് മുക്താര്‍ അന്‍സാരി മരിച്ചത്. എന്നാല്‍ അന്‍സാരിയുടെ മരണം കൊലപാതകമാണെന്ന് ആരോപിച്ച് അദ്ദേഹത്തിന്റെ കുടുംബം രംഗത്തുവന്നിട്ടുണ്ട്. ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് സമാജ്വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവും ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് ബിഎസ്പി നേതാവ് മായാവതിയും രംഗത്തെത്തി. കഴിഞ്ഞദിവസം രാത്രിയാണ് ഛര്‍ദിയെത്തുടര്‍ന്ന് അന്‍സാരിയെ ബന്ദയിലെ റാണി ദുര്‍ഗാവതി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചത്. അല്‍പസമയത്തിനകം മരിച്ചെന്നും ഹൃദയാഘാതമാണു കാരണമെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.




Next Story

RELATED STORIES

Share it