Latest News

തളര്‍ന്നവര്‍ക്ക് കൈതാങ്ങായി മുസ്‌ലിംലീഗ് സാമൂഹ്യ സുരക്ഷ പദ്ധതി: 15 ലക്ഷത്തോളം രൂപ കൈമാറി

തളര്‍ന്നവര്‍ക്ക് കൈതാങ്ങായി മുസ്‌ലിംലീഗ് സാമൂഹ്യ സുരക്ഷ പദ്ധതി: 15 ലക്ഷത്തോളം രൂപ കൈമാറി
X

മലപ്പുറം: മുസ്‌ലിംലീഗ് ജില്ലാ കമ്മിറ്റിയുടെ സാമൂഹ്യ സുരക്ഷ പദ്ധതിയില്‍ അംഗങ്ങളായവര്‍ക്കുള്ള വിവിധ ആനുകൂല്യങ്ങള്‍ വിതരണം ചെയ്തു. 18 പേര്‍ക്കുള്ള 14,74,000 രൂപയാണ് ഇന്നലെ പദ്ധതിയുടെ ചെയര്‍മാന്‍കൂടിയായ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ കൈമാറിയത്.

പദ്ധതിയില്‍ അംഗമായിരിക്കെ മരണപ്പെട്ട ഏഴ് പേരുടെ കുടുംബങ്ങള്‍ക്കും രോഗബാധിതരായി ചികിത്സയില്‍ കഴിയുന്ന 11 പേര്‍ക്കുമാണ് ആനുകൂല്യം നല്‍കിയത്. പൂക്കോട്ടൂര്‍, ചീക്കോട്, മൂന്നിയൂര്‍ എന്നീ പഞ്ചായത്തുകളില്‍ രണ്ട് പേര്‍ക്കും പോത്ത്കല്ല്, കണ്ണമംഗലം, കുഴിമണ്ണ, കൊണ്ടോട്ടി, കാവനൂര്‍, ഊര്‍ങ്ങാട്ടിരി, കാലടി, കൂട്ടിലങ്ങാടി, പൊന്മള, തവനൂര്‍, തെന്നല, പള്ളിക്കല്‍ പഞ്ചായത്തിലെ ഒരോരുത്തര്‍ക്കുമാണ് ഇന്നലെ തുക കൈമാറിയത്.

പാണക്കാട് നടന്ന ചടങ്ങില്‍ ജില്ലാ ജനറല്‍ സെക്രട്ടറിയും പദ്ധതിയുടെ കണ്‍വീനറുമായ അഡ്വ യുഎ ലത്തീഫ്, കോര്‍ഡിനേറ്റര്‍ ഇസ്മായില്‍ മൂത്തേടം, മുസ്‌ലിംലീഗ് ജില്ലാ ഭാരവാഹികളായ കെ മുഹമ്മദുണ്ണിഹാജി, അരിമ്പ്രമുഹമ്മദ് മാസ്റ്റര്‍, എം അബ്ദുള്ളക്കുട്ടി, സി മുഹമ്മദാലി, സലീംകുരുവമ്പലം, ഉമ്മര്‍ അറക്കല്‍, പികെസി അബ്ദുറഹിമാന്‍, കെഎം ഗഫൂര്‍, നൗഷാദ് മണ്ണിശ്ശേരി പങ്കെടുത്തു.

Next Story

RELATED STORIES

Share it