Latest News

ഹൈദരാബാദില്‍ മതപരമായ മുദ്രാവാക്യം മുഴക്കാന്‍ ആവശ്യപ്പെട്ട് മുസ്‌ലിം കാര്‍ഡ്രൈവര്‍ക്ക് മര്‍ദ്ദനം; വാഹനവും തകര്‍ത്തു

ഹൈദരാബാദില്‍ മതപരമായ മുദ്രാവാക്യം മുഴക്കാന്‍ ആവശ്യപ്പെട്ട് മുസ്‌ലിം കാര്‍ഡ്രൈവര്‍ക്ക് മര്‍ദ്ദനം; വാഹനവും തകര്‍ത്തു
X

ഹൈദരാബാദ്: ഹൈദരാബാദില്‍ മതപരമായ മുദ്രാവാക്യം മുഴക്കാന്‍ ആവശ്യപ്പെട്ട് മുസ്‌ലിം കാര്‍ഡ്രൈവറെ ഒരു സംഘം വര്‍ഗീയവാദികള്‍ ആക്രമിച്ചു. ഞായറാഴ്ച അല്‍കാപൂരില്‍ നര്‍സിംഗി പോലിസ് സ്‌റ്റേഷന്‍ പരിധിയില്‍ പുലര്‍ച്ചെയാണ് സംഭവം.

യൂബര്‍ ആപ്പ് ഡ്രൈവര്‍ സയ്യദ് ലത്തീഫുദ്ദീനെ മറ്റൊരു മതത്തില്‍പ്പെട്ട മോട്ടോര്‍ സൈക്കിളില്‍ പിന്തുടര്‍ന്നെത്തിയ ആറ് പേര്‍ ചേര്‍ന്നാണ് മര്‍ദ്ദിച്ചത്. ലത്തീഫുദ്ദീന്‍ ഒരു യാത്രക്കാരനെ കൂട്ടാന്‍വേണ്ടി പോവുകയായിരുന്നു. അക്രമി സംഘം കാര്‍ തടഞ്ഞുനിര്‍ത്തി മുദ്രാവാക്യം മുഴക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്നാണ് മര്‍ദ്ദിച്ചശേഷം കാര്‍ തകര്‍ത്തത്.

ചന്ദ്രയങ്കുട്ട ഓള്‍ഡ് സിറ്റിയില്‍ താമസിക്കുന്ന ലത്തീഫുദ്ദീന്‍ അവിടെനിന്ന് ഓടി രക്ഷപ്പെട്ടശേഷം പോലിസിനെ വിളിച്ചുവരുത്തി. അപ്പോഴേക്കും അക്രമികള്‍ ഓടി രക്ഷപ്പെട്ടു.

ലത്തീഫുദ്ദീനും മജ് ലിസ് ബച്ചാവൊ തെഹ്രീഖ് നേതാവ് അംജദ്ദുല്ല ഖാന്‍ ഖാലിദും ചേര്‍ന്ന് പോലിസില്‍ പരാതി നല്‍കി.

ഐപിസി 341, 295 തുടങ്ങിയ വകുപ്പനുസരിച്ച് കേസെടുത്തു.

Next Story

RELATED STORIES

Share it