Latest News

യുവമോര്‍ച്ച നേതാവിന്റെ കൊലപാതകം; വാര്‍ഷികാഘോഷം മാറ്റിവച്ച് കര്‍ണാടക സര്‍ക്കാര്‍; പ്രഖ്യാപനം അര്‍ധരാത്രി വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍

യുവമോര്‍ച്ച നേതാവിന്റെ കൊലപാതകം; വാര്‍ഷികാഘോഷം മാറ്റിവച്ച് കര്‍ണാടക സര്‍ക്കാര്‍; പ്രഖ്യാപനം അര്‍ധരാത്രി വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍
X

ബെംഗളൂരു: ദക്ഷിണ കന്നഡയില്‍ ബിജെപ-യുവമോര്‍ച്ച നേതാവിന്റെ കൊലപാതകത്തെത്തുടര്‍ന്ന് കര്‍ണാടക സര്‍ക്കാരിന്റെ വാര്‍ഷികാഘോഷച്ചടങ്ങുകള്‍ മാറ്റിവച്ചു. അര്‍ധരാത്രി നാടകീയമായി വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി ബസവരാജ ബൊമ്മൈ ആണ് പ്രഖ്യാപനം നടത്തിയത്. ബിജെപി സര്‍ക്കാരിന്റെ മൂന്നാം വര്‍ഷവും ബസവരാജ ബൊമ്മൈയുടെ ഒന്നാം വാര്‍ഷിക ആഘോഷവുമാണ് മാറ്റിവച്ചത്. അതിന്റെ ഭാഗമായി സംഘപ്പിച്ച ജനോല്‍സവം മെഗാ റാലിയും മാറ്റിവച്ചു. ദൊഡ്ഡബല്ലാപൂരിലെ റാലിയില്‍ ജെ പി നദ്ദയാണ് പങ്കെടുക്കേണ്ടിയിരുന്നത്.

ദേശവിരുദ്ധ ശക്തികളെ നേരിടാന്‍ പ്രത്യേകപരിശീലനം നേടയി കമോന്‍ഡൊ സംഘത്തെ നിയോഗിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി അറിയിച്ചു. കൂടുതല്‍ വിശദാംശങ്ങള്‍ പിന്നീട് അറിയിക്കും.

'യുവമോര്‍ച്ചാ നേതാവിന്റെ കൊലപാതകം വലിയ രോഷമുണ്ടാക്കിയിട്ടുണ്ട്. നേരത്തെ ബജ്രെംഗദള്‍ നേതാവ് ഹര്‍ഷയുടെ കൊലപാതകും വലിയ വേദനയുണ്ടാക്കിയിരുന്നു'- മുഖ്യമന്ത്രി പറഞ്ഞു.

'എന്റെ സര്‍ക്കാര്‍ ഒരു വര്‍ഷം തികയുന്നു, ബി എസ് യെദ്യൂരപ്പയുടെ കീഴില്‍ അധികാരത്തില്‍ വന്നിട്ട് ബിജെപി ഭരണത്തിന് മൂന്ന് വര്‍ഷം തികയുന്നു. ജനോത്സവ റാലിക്ക് ഞങ്ങള്‍ പദ്ധതിയിട്ടിരുന്നു, എന്നാല്‍ ഇരയുടെ അമ്മയുടെയും കുടുംബത്തിന്റെയും വേദന കണ്ടതിനു ശേഷം നാളത്തെ പരിപാടികള്‍ റദ്ദാക്കാന്‍ ഞാന്‍ തീരുമാനിച്ചു,'- മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ജില്ലാ ബിജെപി യുവമോര്‍ച്ച കമ്മിറ്റി അംഗം പ്രവീണ്‍ നെട്ടാറിനെ ചൊവ്വാഴ്ച രാത്രി ബൈക്കിലെത്തിയ മൂന്ന് പേര്‍ ചേര്‍ന്ന് ബെള്ളാരെയിലെ ചിക്കന്‍ സ്റ്റാളിനു മുന്നില്‍വച്ചായിരുന്നു കൊലപ്പെടുത്തിയത്. ദക്ഷിണ കന്നഡയിലെ ബെല്ലാരെയില്‍ താമസിക്കുന്ന അദ്ദേഹം തന്റെ കട അടച്ചശേഷം വീട്ടിലേക്ക് പോകുംവഴിയാണ് കൊലചെയ്യപ്പെട്ടത്.

കൊലപാതകത്തിനുശേഷം പ്രദേശത്ത് വലിയ സംഘര്‍ഷാവസ്ഥ സംജാതമായി. ബിജെപി പ്രവര്‍ത്തകര്‍ സംസ്ഥാന സര്‍ക്കാരിനെതിരേ രംഗത്തുവന്നു. ഹിന്ദുക്കളുടെ ജീവന് സുരക്ഷയില്ലെന്നായിരുന്നു ആരോപണം.

Next Story

RELATED STORIES

Share it