Latest News

മുനമ്പം സമരസമിതി ഇന്ന് സമരം അവസാനിപ്പിക്കും

ഉച്ചക്ക് രണ്ടരയ്ക്ക് മന്ത്രി പി രാജീവും മന്ത്രി കെ രാജനും സമരപന്തലിലെത്തി സമരം അവസാനിപ്പിക്കും

മുനമ്പം സമരസമിതി ഇന്ന് സമരം അവസാനിപ്പിക്കും
X

കൊച്ചി: മുനമ്പം ഭൂസംരക്ഷണ സമിതി നടത്തുന്ന സമരം ഇന്ന് അവസാനിക്കും. ഉച്ചക്ക് രണ്ടരയ്ക്ക് മന്ത്രി പി രാജീവും മന്ത്രി കെ രാജനും സമരപന്തലിലെത്തി സമരമിരിക്കുന്നവർക്ക് നാരാങ്ങാ നീര് നൽകി സമരം അവസാനിപ്പിക്കും. കഴിഞ്ഞ ദിവസത്തെ ഹൈക്കോടതി ഉത്തരവോടെ കുടുംബങ്ങൾക്ക് കരമടയ്ക്കാൻ അനുവദിച്ചിരുന്നു. അതിനെ തുടർന്നാണ് ഭൂസംരക്ഷണ സമിതി സമരമവസാനിപ്പിക്കാൻ തീരുമാനിച്ചത്.

വഖഫ് ബോര്‍ഡ് അവകാശവാദം ഉന്നയിച്ച ഭൂമിയിലെ താമസക്കാര്‍ക്ക് വ്യവസ്ഥകളോടെ ഭൂനികുതി അടയ്ക്കാമെന്നായിരുന്നു ഹൈക്കോടതി ഉത്തരവ്. വഖഫ് ബോര്‍ഡിന്‍റെ ആസ്തിക്കണക്കില്‍ നിന്ന് ഭൂമി പൂര്‍ണമായും ഒഴിവാക്കും വരെ സമരം തുടരണമെന്ന ആവശ്യവും ഒരു വിഭാഗം സമരക്കാര്‍ നേരത്തെ ഉന്നയിച്ചിരുന്നെങ്കിലും കോര്‍ കമ്മിറ്റി യോഗത്തില്‍ സമരം അവസാനിപ്പിക്കാനാണ് അന്തിമ തീരുമാനമെടുത്തത്.

കഴിഞ്ഞ ദിവസമാണ് കോര്‍ കമ്മിറ്റി യോഗം നടന്നത്. മുനമ്പം ജനതയെ കുടിയിറക്കില്ലെന്ന മുഖ്യമന്ത്രിയുടെ ഉറപ്പ് പാലിക്കപ്പെട്ടെന്നാണ് കഴിഞ്ഞ ദിവസം മന്ത്രി പി രാജീവ് അവകാശപ്പെട്ടത്. അതേസമയം, വഖഫ് ബോര്‍ഡിന്‍റെ ലാന്‍ഡ് രജിസ്ട്രിയില്‍ നിന്ന് 615 കുടുംബങ്ങളുടെ ഭൂമി ഒഴിവാക്കുന്നതുവരെ സമരവുമായി മുന്നോട്ടുപോകുമെന്നാണ് ബിജെപി അനുകൂലികള്‍ വ്യക്തമാക്കുന്നത്.

Next Story

RELATED STORIES

Share it