Latest News

സ്വര്‍ണക്കടത്തില്‍ രാജ്യത്ത് മുന്നില്‍ മുംബൈ

സ്വര്‍ണക്കടത്തില്‍ രാജ്യത്ത് മുന്നില്‍ മുംബൈ
X

മുംബൈ: രാജ്യത്ത് ഏറ്റവുമധികം സ്വര്‍ണക്കടത്ത് റിപോര്‍ട്ട് ചെയ്യുന്നത് മുംബൈയില്‍. പാര്‍ലമെന്റില്‍ ഡോ. വി ശിവദാസന്‍ എംപി ഉന്നയിച്ച ചോദ്യത്തിന് ധനമന്ത്രാലയം നല്‍കിയ മറുപടിയില്‍ നിന്നാണ് വിവരം പുറത്തുവന്നത്. മുംബൈയിലെ ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് (2,578.40 കിലോഗ്രാം) ഏറ്റവും കൂടുതല്‍ സ്വര്‍ണം പിടിച്ചെടുത്തത്. തൊട്ടുപിന്നില്‍ ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം (1,370.96 കിലോഗ്രാം), ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളം (1,274.25 കിലോഗ്രാം), കാലിക്കറ്റ് അന്താരാഷ്ട്ര വിമാനത്താവളം (1,159.65 കിലോഗ്രാം), കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം (627.44 കിലോഗ്രാം), സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ അന്താരാഷ്ട്ര വിമാനത്താവളം - 465.41 കിലോഗ്രാം, കെമ്പെഗൗഡ അന്താരാഷ്ട്ര വിമാനത്താവളം - 441.58 കിലോഗ്രാം, രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം- 366.56 കിലോഗ്രാം, ട്രിച്ചി അന്താരാഷ്ട്ര വിമാനത്താവളം - 292.72 കിലോഗ്രാം എന്നിങ്ങനെയാണ് പിടിച്ചെടുത്ത സ്വര്‍ണത്തിന്റെ അളവ്.

സ്വര്‍ണം കടത്തിയതിന് 2020-21 മുതല്‍ 2024-25 വരെ കാലയളവില്‍ 5,689 പേരെ അറസ്റ്റ് ചെയ്തു. എന്നാല്‍ വെറും 15 പേരെയാണ് കോടതി ശിക്ഷിച്ചത്. 2020-21ല്‍ അറസ്റ്റ് ചെയ്തത് 924 പേരെയും ശിക്ഷിച്ചത് ഒരാളെയുമാണ്. 2021-22ല്‍ 1,051 പേരെ അറസ്റ്റ് ചെയ്തെങ്കിലും ശിക്ഷിക്കപ്പെട്ടത് 3 പേരാണ്. 2022-23ല്‍ 1,197 അറസ്റ്റ് നടന്നപ്പോള്‍ 5 പേരെ ശിക്ഷിച്ചു. 2023-24ല്‍ 1,533 അറസ്റ്റും 5 പേര്‍ക്ക് ശിക്ഷയും വിധിച്ചു. 2024-25ല്‍ 908 അറസ്റ്റ് നടന്നെങ്കിലും ഒരാള്‍ മാത്രമാണ് ശിക്ഷിക്കപ്പെട്ടത്.


Next Story

RELATED STORIES

Share it