Latest News

മുല്ലപ്പെരിയാര്‍ മരംമുറി ഉത്തരവിന് സില്‍വര്‍ ലൈനേക്കാള്‍ വേഗം; ജുഡിഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കണമെന്നും പ്രതിപക്ഷം സഭയില്‍

ഉത്തരവ് താല്‍ക്കാലികമായി മരവിപ്പിക്കുകയാണ് ചെയ്തത്. റദ്ദാക്കാന്‍ എന്തിനാണ് സര്‍ക്കാറിന് കൈവിറയ്ക്കുന്നതെന്നും അദ്ദേഹം സഭയില്‍ ചോദിച്ചു.

മുല്ലപ്പെരിയാര്‍ മരംമുറി ഉത്തരവിന് സില്‍വര്‍ ലൈനേക്കാള്‍ വേഗം; ജുഡിഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കണമെന്നും പ്രതിപക്ഷം സഭയില്‍
X

തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ ബേബി ഡാമിന് സമീപമുള്ള മരങ്ങള്‍ മുറിയ്ക്കാന്‍ അനുമതി നല്‍കികൊണ്ടുള്ള ഉത്തരവിറങ്ങിയത് സര്‍ക്കാറിന്റെ സ്വപ്‌ന പദ്ധതിയായ സില്‍വല്‍ ലൈനിനേക്കാള്‍ വേഗത്തിലെന്ന് പ്രതിപക്ഷം. നിയമസഭയില്‍ അടിയന്തര പ്രമേയത്തിലാണ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ സര്‍ക്കാറിനെ പരിഹസിച്ചത്. ഒക്ടോബര്‍ 30 ന് മരം മുറിക്കാന്‍ അപേക്ഷ നല്‍കിയത്. നവംബര്‍ ഒന്നിന് യോഗം ചേര്‍ന്ന് അഞ്ചാം തിയ്യതി ഉത്തരവിറങ്ങുകയും ചെയ്തു. ഇത്് ചൂണ്ടിക്കാട്ടിയായിരുന്നു സില്‍വര്‍ ലൈനിനേക്കാള്‍ വേഗത്തിലായിരുന്നു നടപടി ക്രമങ്ങള്‍ എന്ന തിരുവഞ്ചൂര്‍ പരിഹസിച്ചത്.

മന്ത്രി അറിയാതെ ഉദ്യോഗസ്ഥര്‍ ഉത്തരവിറക്കി എന്ന വാദം അവിശ്വസനീയമാണ്. അടിയന്തര പ്രമേയത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടി പറയുമെന്നാണ് കരുതിയത്. വൈല്‍ഡ് ലൈഫ് ബോര്‍ഡിന്റെ വൈസ് ചെയര്‍മാനാണ് വനം മന്ത്രി. അതിന്റെ ചെയര്‍മാന്‍ മുഖ്യമന്ത്രിയാണ്. വിവാദത്തില്‍ ജൂഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കണം. ഉത്തരവ് താല്‍ക്കാലികമായി മരവിപ്പിക്കുകയാണ് ചെയ്തത്. റദ്ദാക്കാന്‍ എന്തിനാണ് സര്‍ക്കാറിന് കൈവിറയ്ക്കുന്നത് എന്നും അദ്ദേഹം ചോദിച്ചു.

എന്നാല്‍, സുപ്രീം കോടതിയിലെ നിലപാടിന് വിരുദ്ധമായ ഒരു ഉത്തരവും നിലനില്‍ക്കില്ലെന്ന് ചൂണ്ടിക്കാട്ടിയ വനം മന്ത്രി എകെ ശശീന്ദ്രന്‍ പുതിയ ഡാം എന്നതാണ് സര്‍ക്കാര്‍ നിലപാടെന്നും ആവര്‍ത്തിച്ചു. ബേബി ഡാമിന്റെ പരിസരത്തെ 23 മരങ്ങള്‍ മുറിക്കാനാണ് തമിഴ്‌നാട് ആവശ്യപ്പെട്ടത്. ഇറങ്ങിയ ഉത്തരവില്‍ എന്നാല്‍ 15 മരങ്ങള്‍ മുറിക്കാണ് അനുമതി നല്‍കിയത്. മരം മുറിക്കാന്‍ കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെയും വന്യ ജീവി ബോര്‍ഡിന്റെയും അനുമതി ആവശ്യമാണ്. ഈ അനുമതി തമിഴ്‌നാട് ഹാജരാക്കിയിട്ടില്ല. അതിനാല്‍ മരം മുറിക്കാന്‍ കഴിയില്ലെന്ന നിലപാട് സര്‍ക്കാര്‍ സ്വീകരിച്ചതെന്നും മന്ത്രി വ്യക്തമാക്കി.

Next Story

RELATED STORIES

Share it