Latest News

മുഹര്‍റം ആഘോഷം: പൂനെയില്‍ ആയത്തുല്ല അലി ഖാംനഇയുടെ ചിത്രം ഉള്‍ക്കൊള്ളുന്ന ബാനര്‍ നീക്കം ചെയ്തു

മുഹര്‍റം ആഘോഷം: പൂനെയില്‍ ആയത്തുല്ല അലി ഖാംനഇയുടെ ചിത്രം ഉള്‍ക്കൊള്ളുന്ന ബാനര്‍ നീക്കം ചെയ്തു
X

പൂനെ: ബജ്‌റംങ്ദളിന്റെ എതിര്‍പ്പിനെത്തുടര്‍ന്ന് ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഇയുടെ ചിത്രം ഉള്‍ക്കൊള്ളുന്ന ബാനര്‍ നീക്കം ചെയ്തു. മുഹര്‍റം ആഘോഷങ്ങളുടെ ഭാഗമായി വച്ച പോസ്റ്ററാണ് നീക്കം ചെയ്തത്. പൂനെയിലെ ലോണി കല്‍ഭോര്‍ ഗ്രാമത്തിലാണ് സംഭവം. ബജ്‌റംങ്ദള്‍ അംഗങ്ങളും പ്രാദേശിക പത്രപ്രവര്‍ത്തകരും പരാതികള്‍ ഉന്നയിച്ചതിനെത്തുടര്‍ന്നാണ് ബാനര്‍ നീക്കം ചെയ്തത്.

പരാതിയെത്തുടര്‍ന്ന് ലോണി കല്‍ഭോര്‍ പോലിസ് സ്‌റ്റേഷനിലെ ഇന്‍ചാര്‍ജ് പോലിസ് സബ് ഇന്‍സ്‌പെക്ടര്‍ രാജേഷ് ഖണ്ഡെയും മറ്റ് പോലിസ് ഉദ്യോഗസ്ഥരും ബാനര്‍ സ്ഥാപിച്ച സ്ഥലം സന്ദര്‍ശിക്കുകയും പോസ്റ്റര്‍ പിന്‍വലിക്കാന്‍ നിര്‍ദേശിക്കുകയുമായിരുന്നു.

ഭോപ്പാലിലും ആയത്തുല്ല അലി ഖാംനഇയുടെ പോസ്റ്ററുകള്‍ നീക്കം ചെയ്തിരുന്നു. ബിജെപി നേതാക്കളുടെ പരാതിയിലാണ് പോസ്റ്ററുകള്‍ പോലിസ് നീക്കം ചെയ്തത്. വര്‍ഗീയ സംഘര്‍ഷം ഒഴിവാക്കാനാണ് പോസ്റ്ററുകള്‍ നീക്കം ചെയ്തതെന്നാണ് പോലിസ് ഭാഷ്യം.

Next Story

RELATED STORIES

Share it