Latest News

മുഹമ്മദിന്റെ ആദ്യഘട്ട ചികിത്സാ പരിശോധന ജൂലൈ എട്ടിന്

മുഹമ്മദിന്റെ സഹോദരി അഫ്‌റയുടെ തുടര്‍ ചികിത്സാ സാധ്യതകളും മെഡിക്കല്‍ സംഘവുമായി ചര്‍ച്ച ചെയ്തു.

മുഹമ്മദിന്റെ ആദ്യഘട്ട ചികിത്സാ പരിശോധന ജൂലൈ എട്ടിന്
X

കണ്ണൂര്‍: സ്‌പൈനല്‍ മസ്‌കുലാര്‍ അട്രോഫി രോഗം ബാധിച്ച മുഹമ്മദിന്റെ പ്രാഥമിക മെഡിക്കല്‍ പരിശോധന ജൂലൈ എട്ടിന് നടത്തും. വാക്‌സിന് ആവശ്യമായ 18 കോടി രൂപ സുമനസ്സുകളുടെ സഹകരണത്തോടെ സമാഹരിച്ചിരുന്നു. മുഹമ്മദിന്റെ ചികിത്സക്ക് നേതൃത്വം നല്‍കുന്ന കോഴിക്കോട് മിംസ് ഹോസ്പിറ്റലിലെ ഡോക്ടര്‍മാരുമായുള്ള കൂടിക്കാഴ്ചയിലാണ് പ്രാഥമിക പരിശോധന നടത്താനുളള തിയ്യതി തീരുമാനിച്ചത്.


ആസ്റ്റര്‍ മിംസ് ക്ലസ്റ്റര്‍ സിഇഒ ഡോ.ഫര്‍ഹാന്‍ യാസീന്‍, പീഡിയാട്രിക് തലവന്‍ ഡോ. ഇ കെ സുരേഷ് കുമാര്‍, പീഡിയാട്രിക് ന്യൂറോളജി സ്പഷലിസ്റ്റ് സ്മിലു മോഹന്‍ലാല്‍, ഡെപ്യൂട്ടി ചീഫ് മെഡിക്കല്‍ ഡോ.നൗഫല്‍ ഷരീഫ്, ചീഫ് മെഡിക്കല്‍ ഓഫീസര്‍ എബ്രഹാം മാമ്മന്‍ എന്നിവരുമായാണ് കൂടിക്കാഴ്ച നടത്തിയത്. സമിതി ഭാരവാഹികളായ കെ വി അലി ഹാജി ഹാജി, ഫാരിഷ, നസീര്‍ ബി മാട്ടൂല്‍, ഗഫൂര്‍ പി പി, ഇബ്രാഹിം കുട്ടി , കെ വി കെ. റാഷിദ് എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു.


ജൂലൈ എട്ടിന് മുഹമ്മദിനെ എ.എ.വി 9 പരിശോധനക്ക് വിധേയനാക്കും. റിപോര്‍ട്ട് നെതര്‍ലാന്റിലുളള ലാബിലേക്ക് അയക്കേണ്ടതുണ്ട്. മുഹമ്മദിന്റെ സഹോദരി അഫ്‌റയുടെ തുടര്‍ ചികിത്സാ സാധ്യതകളും മെഡിക്കല്‍ സംഘവുമായി ചര്‍ച്ച ചെയ്തു. വാക്‌സിന്‍ തുകയുടെ ജിഎസ്ടി ഒഴിവാക്കി കിട്ടുന്നതിന് ജനപ്രതിനിധികള്‍ ഇടപെടലുകള്‍ നടത്തുന്നുണ്ട്.




Next Story

RELATED STORIES

Share it