മുഹമ്മദാലി മാസ്റ്റര്‍ അന്തരിച്ചു
രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ മേഖലയിലെ നിറസാന്നിധ്യമായിരുന്നു മുഹമ്മദാലി മാസ്റ്റര്‍.
മക്കരപറമ്പ്: മങ്കട മണ്ഡലം സ്വന്തന്ത്ര കര്‍ഷക സംഘം പ്രസിഡന്റും മുസ്ലിം ലീഗ് നേതാവും ജനാരോഗ്യ പ്രസ്ഥാനത്തിന്റെ സ്ഥാപകനുമായ വടക്കാങ്ങര തടത്തില്‍ കുണ്ടിലെ കരുവാട്ടില്‍ മുഹമ്മദാലി മാസ്റ്റര്‍ (67) അന്തരിച്ചു. പ്രകൃതി, പരിസ്ഥിതി, കര്‍ഷകക്കൂട്ടായ്മ സംസ്ഥാനസംഘാടകന്‍, വടക്കാങ്ങര എം.പി.ജി.യു.പി സ്‌കൂള്‍ പ്രധാന അധ്യാപകന്‍, വടക്കാങ്ങര അല്‍ മദീന സ്‌കൂള്‍ മാനേജര്‍, അല്‍ മദീന ഖുര്‍ആന്‍ സ്‌കൂള്‍ ഡയറക്ടര്‍, വള്ളുവനാട് കോക്കനട്ട് കമ്പനി ഡയറക്ടര്‍, തടത്തില്‍ കുണ്ട് മസ്ജിദ് സ്ഥാപകന്‍, ഹോമിയോ ചികില്‍സകന്‍, എം പി എം കുട്ടി സ്മാരക ഫൗണ്ടേഷന്‍ ചെയര്‍മാന്‍, വടക്കാങ്ങര പരിസ്ഥിതി സൗഹൃദകൂട്ടായ്മ ചെയര്‍മാന്‍, ജൈവകര്‍ഷക കൂട്ടായ്മ ചെയര്‍മാന്‍, നാളികേര കര്‍ഷക ക്ഷേമസമിതി പ്രസിഡന്റ്, കെ.എസ്.ടി.യു മങ്കട മണ്ഡലം സ്ഥാപക പ്രസിഡന്റ്, മക്കരപറമ്പ്പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് പ്രഥമ ജനറല്‍ സെക്രട്ടറി, പഞ്ചായത്ത് മുസ്ലിം ലീഗ് പഞ്ചായത്ത് സെക്രട്ടറി, കരുവാട്ടില്‍ കുടുംബ സമിതി സെക്രട്ടറി, പഴയ കാല മാപ്പിളപ്പാട്ട് ഗായകന്‍, കാഥികന്‍, എഴുത്തുക്കാരന്‍ എന്നീ നിലകളില്‍ മത-സാംസ്‌ക്കാരിക-വിദ്യാഭ്യാസ മേഖലയിലെ നിറഞ്ഞ സാന്നിധ്യമായിരുന്നു. വടക്കാങ്ങര കെ കെ എസ് തങ്ങള്‍ സ്മാരകയത്തിംഖാന സ്ഥാപക കമ്മറ്റി അംഗം, പാണക്കാട് പൂക്കോയ തങ്ങള്‍ സ്മാരക ഇസ്ലാമിക്ക് സെന്റര്‍, പി.എം.ഐ.സി. മെമ്പര്‍, മഹല്ല് കമ്മറ്റി അംഗം എന്നി നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഭാര്യ: കല്ലിടുബില്‍ആമിന കുട്ടിടിച്ചര്‍ കുറുവ (മുന്‍ മെമ്പര്‍, മങ്കട ബ്ലോക്ക് പഞ്ചായത്ത്).മക്കള്‍: ഡോ: അസ്ഹര്‍ കരുവാട്ടില്‍ (ജെ.സി.ഐ.സോണ്‍ പ്രസിഡന്റ്), ഫസീല, പരേതയായ ഫാസിറ,. മരുമക്കള്‍: സഫര്‍ തങ്കയത്തില്‍ (വടക്കാങ്ങര), അബ്ദുല്‍ സലാം, (കാപ്പ് വെട്ടത്തൂര്‍), ഡോ.വേങ്ങൂര്‍ കളത്തില്‍ ഹസീന (അലനല്ലൂര്‍).
കബറടക്കം ഇന്നു രാവിലെ ഒമ്പതിന് വടക്കാങ്ങര പഴയ മഹല്ല് ജുമാമസ്ജിദ് കബര്‍സ്ഥാനില്‍.
RELATED STORIES
ഒഡിഷ ട്രെയിന്‍ ദുരന്തം: മരണം 238, പരിക്കേറ്റവര്‍ 900
3 Jun 2023 5:41 AM GMTഒഡീഷയില്‍ തീവണ്ടികള്‍ കൂട്ടിയിടിച്ചു; 50 പേര് മരിച്ചു; 175 ലധികം...
2 Jun 2023 4:42 PM GMTബെന്‍സിമ റയല്‍ മാഡ്രിഡ് വിടില്ല; സൗദി സംബന്ധ വാര്‍ത്തകള്‍ നുണ
2 Jun 2023 3:56 PM GMTട്രെയിനിന് തീയിട്ടത് പ്രസോന്‍ജിത് സിക്ദര്‍ തന്നെ; പണം ലഭിക്കാത്ത...
2 Jun 2023 2:12 PM GMT'ബ്രിജ്ഭൂഷനെ ജൂണ്‍ 9നകം അറസ്റ്റ് ചെയ്യണം, ഇല്ലെങ്കില്‍...';...
2 Jun 2023 1:15 PM GMTഹജ്ജ് ക്യാംപ് സംസ്ഥാനതല ഉദ്ഘാടനം നാളെ കണ്ണൂരില്‍; ആദ്യ വിമാനം ഞായറാഴ്ച ...
2 Jun 2023 12:55 PM GMT