ശൈഖുനാ മുഹമ്മദ് ഈസാ ഫാദില്‍ മമ്പഈ അനുസ്മരണ സമ്മേളനം

ആദര്‍ശത്തില്‍ വിട്ടുവീഴ്ചയില്ലാത്ത വിധം കാര്‍ക്കശ്യത പുലര്‍ത്തിയ മഹാപണ്ഡിതനായിരുന്നു ഈസാ മമ്പഈ എന്ന് ഓള്‍ ഇന്ത്യാ ഇമാംസ് കൗണ്‍സില്‍ സംസ്ഥാന സമിതി അംഗം സെയ്തുമുഹമ്മദ് മൗലവി അല്‍ ഖാസിമി അനുസ്മരിച്ചു.

ശൈഖുനാ മുഹമ്മദ് ഈസാ ഫാദില്‍  മമ്പഈ അനുസ്മരണ സമ്മേളനം

ഈരാറ്റുപേട്ട: ഓള്‍ ഇന്ത്യാ ഇമാംസ് കൗണ്‍സില്‍ സംസ്ഥാന പ്രസിഡന്റ് പദവിയില്‍ ഇരിക്കെ മരണപ്പെട്ട ശൈഖുനാ മുഹമ്മദ് ഈസ ഫാദില്‍ മമ്പഈ അനുസ്മരണ സമ്മേളനവും ദുആ മജ്‌ലിസും നടത്തി. ഫൗസിയാ ഓഡിറ്റോറിയത്തില്‍ നടന്ന അനുസ്മരണ സമ്മേളനം ഓള്‍ ഇന്ത്യാ ഇമാംസ് കൗണ്‍സില്‍ സംസ്ഥാന സമിതി അംഗം സെയ്തുമുഹമ്മദ് മൗലവി അല്‍ ഖാസിമി ഉദ്ഘാടനം ചെയ്തു. ആദര്‍ശത്തില്‍ വിട്ടുവീഴ്ചയില്ലാത്ത വിധം കാര്‍ക്കശ്യത പുലര്‍ത്തിയ മഹാപണ്ഡിതനായിരുന്നു ഈസാ മമ്പഈ എന്ന് ഉദ്ഘാടന ഭാഷണത്തില്‍ അദ്ദേഹം അനുസ്മരിച്ചു.

ഓള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍ ജില്ലാ പ്രസിഡന്റ്് യു അക്ബര്‍ ഷാ മൗലവി അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി അഫ്‌സല്‍ ഖാസിമി മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന ഖജാന്‍ജി എം ഇ എം അഷറഫ് മൗലവി, സംസ്ഥാന സമിതി അംഗം കാഞ്ഞാര്‍ അബ്ദുര്‍റസാഖ് മൗലവി, ജില്ലാ സെക്രട്ടറി അന്‍സാരി മൗലവി, പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ കോട്ടയം ജില്ലാ പ്രസിഡന്റ് സി എച്ച് നിസാര്‍ മൗലവി, സെക്രട്ടറി കെ എസ് സുനീര്‍ മൗലവി, കെ പി അബ്ദുല്‍ അസീസ് മൗലവി, വി പി സുബൈര്‍ മൗലവി, മുഹമ്മദ് നദിര്‍ മൗലവി, മുഹമ്മദ് യൂസുഫ് മൗലവി, മുഹമ്മദ് ഉനൈസ് മൗലവി, മുഹമ്മദ് അമീന്‍ മൗലവി, ഹാഷിര്‍ നദ്‌വി, അനസുല്‍ ഖാസിമി, സ്വാദിഖ് മന്നാനി സംസാരിച്ചു

RELATED STORIES

Share it
Top