Latest News

പെണ്‍കുട്ടിയുടെ ശരീരത്തില്‍ നായ്ക്കുരണ പൊടി വിതറിയെന്ന പരാതിയില്‍ നാല് വിദ്യാര്‍ഥികള്‍ക്കെതിരെ കേസ്

പെണ്‍കുട്ടിയുടെ ശരീരത്തില്‍ നായ്ക്കുരണ പൊടി വിതറിയെന്ന പരാതിയില്‍ നാല് വിദ്യാര്‍ഥികള്‍ക്കെതിരെ കേസ്
X

കാക്കനാട്: തെങ്ങോട് ഗവ. ഹൈസ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിനിക്കു നേരേ നായ്ക്കുരണ പൊടി വിതറിയ സംഭവത്തില്‍ നാല് വിദ്യാര്‍ഥികള്‍ക്കെതിരെ കേസ്. പെണ്‍കുട്ടിയുടെയും അമ്മയുടെയും മൊഴിയുടെ അടിസ്ഥാനത്തില്‍ ഇന്‍ഫോപാര്‍ക്ക് പോലിസാണ് ജുവനൈല്‍ ആക്ട് പ്രകാരം കേസെടുത്തത്. രണ്ട് പെണ്‍കുട്ടികളും രണ്ട് ആണ്‍കുട്ടികളുമാണ് പ്രതികള്‍. ക്ലാസ് മുറിയിലെ ഡസ്‌ക് ഉപയോഗിച്ച് മുതുകില്‍ ഇടിച്ചെന്ന പരാതിയില്‍ മറ്റു രണ്ട് പെണ്‍കുട്ടികള്‍ക്കെതിരേയും കേസെടുത്തു. അതേസമയം, പരാതി പറഞ്ഞപ്പോള്‍ അവഗണിക്കുകയും ആക്ഷേപിക്കുകയും ചെയ്തുവെന്ന കുട്ടിയുടെ മൊഴിയെ തുടര്‍ന്നാണ് രണ്ട് അധ്യാപകര്‍ക്കെതിരെയും കേസെടുത്തു.

മറ്റൊരു പെണ്‍കുട്ടിക്കു നേരേ പ്രയോഗിക്കാന്‍ കൊണ്ടുവന്ന നായ്ക്കുരണ പൊടി ഫെബ്രുവരി മൂന്നിന് തന്റെ ദേഹത്ത് ഇട്ടെന്നാണ് വിദ്യാര്‍ഥിനിയുടെ പരാതി. മറ്റൊരു പെണ്‍കുട്ടി കൊണ്ടുവന്ന നായ്ക്കുരണ കായ് ആണ്‍കുട്ടികള്‍ എറിഞ്ഞുകളിച്ചപ്പോള്‍ പെണ്‍കുട്ടിയുടെ ദേഹത്ത് വീണതാണെന്നാണ് സ്‌കൂള്‍ അധികൃതരുടെ വിശദീകരണം.

Next Story

RELATED STORIES

Share it