Latest News

കേരള തീരത്ത് മുങ്ങിയ എംഎസ്‌സി എല്‍സ 3; തീരത്തേക്ക് അടുപ്പിക്കാന്‍ സമയമെടുക്കുമെന്ന് കമ്പനി

കേരള തീരത്ത് മുങ്ങിയ എംഎസ്‌സി എല്‍സ 3; തീരത്തേക്ക് അടുപ്പിക്കാന്‍ സമയമെടുക്കുമെന്ന് കമ്പനി
X

കൊച്ചി: തോട്ടപ്പിള്ളി സ്പില്‍വേയില്‍ നിന്ന് 14.3 നോട്ടിക്കല്‍ മൈല്‍ അകലത്തില്‍ മുങ്ങിക്കിടക്കുന്ന എംഎസ്‌സി എല്‍സ 3 കണ്ടെയ്‌നര്‍ കപ്പല്‍ പൂര്‍ണമായും ഉയര്‍ത്താനുള്ള ദൗത്യം എളുപ്പമല്ലെന്ന് മെഡിറ്ററേനിയന്‍ ഷിപ്പിംഗ് കമ്പനി വ്യക്തമാക്കി. ദൗത്യം പൂര്‍ത്തിയാകാന്‍ ഒരുവര്‍ഷം വരെ വേണ്ടിവരുമെന്നാണ് കമ്പനി വിലയിരുത്തുന്നത്. കപ്പലിനുള്ളിലെ എണ്ണ നീക്കം ചെയ്യല്‍ തുടരുകയാണെന്നും അത് 10 ദിവസത്തിനകം പൂര്‍ത്തിയാകുമെന്നും അറിയിച്ചു.

സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ട നഷ്ടപരിഹാരം നല്‍കാനാവില്ലെന്ന നിലപാട് കമ്പനി നിലനിര്‍ത്തി. അപകടം സംസ്ഥാനത്തിന്റെ സമുദ്ര അധികാര പരിധിക്ക് പുറത്താണെന്നും മല്‍സ്യബന്ധന നിരോധനം ഏര്‍പ്പെടുത്താനുള്ള അധികാരം കേന്ദ്രത്തിനാണെന്നും കമ്പനി കോടതിയില്‍ വ്യക്തമാക്കി. മെയ് 24നാണ് കപ്പല്‍ അപകടത്തില്‍പ്പെട്ടത്. സംഭവത്തില്‍ ഫോര്‍ട്ട് കൊച്ചി കോസ്റ്റല്‍ പോലിസ് കേസ് എടുത്തിട്ടുണ്ട്. കപ്പല്‍ ഉടമ, ഷിപ്പ് മാസ്റ്റര്‍, ക്രൂ എന്നിവര്‍ പ്രതികളായി. മനുഷ്യജീവിതത്തിന് ഭീഷണി ഉണ്ടാക്കുന്ന വിധത്തില്‍ ചരക്ക് കൈകാര്യം ചെയ്‌തെന്ന കുറ്റമാണ് ഇവര്‍ക്കെതിരെ ചുമത്തിയത്.

Next Story

RELATED STORIES

Share it