ഓട്ടോ ഡ്രൈവറെ വെടിവച്ച്‌ കൊല്ലാന്‍ ശ്രമിച്ച കേസില്‍ ബിജെപി നേതാവ് അറസ്റ്റില്‍

ഓട്ടോ ഡ്രൈവറെ വെടിവച്ച്‌ കൊല്ലാന്‍ ശ്രമിച്ച കേസില്‍ ബിജെപി നേതാവ് അറസ്റ്റില്‍

ഇൻഡോർ: മധ്യപ്രദേശിൽ ഓട്ടോ ഡ്രൈവറെ വെടിവച്ച് കൊല്ലാൻ ശ്രമിച്ച കേസിൽ ബിജെപി നേതാവ് അറസ്റ്റിൽ. ഇൻഡോർ 1ൽ നിന്നുള്ള ബിജെപി എംഎൽഎ സഞ്ജയ് ശുക്ലയുടെ അടുത്ത ബന്ധുവും ബിജെപി നേതാവുമായ കമൽ ശുക്ലയാണ് പിടിയിലായത്. ശനിയാഴ്ച ഒരു വാക്കുതർക്കത്തെ തുടർന്നായിരുന്നു ഇദ്ദേഹം ഓട്ടോറിക്ഷാ ഡ്രൈവർക്ക് നേരെ വെടിയുതിർത്തത്. വെടിവയ്ക്കാൻ ഉപയോഗിച്ച പിസ്റ്റൾ പോലിസ് കണ്ടെടുത്തു. ഓട്ടോ ഡ്രൈവറായ സലിം ഖാൻ കത്തി ഉപയോഗിച്ച് കമൽ ശുക്ലയെ ആക്രമിക്കാൻ ശ്രമിച്ചെന്നും അപ്പോഴാണ് വെടിയുതിർത്തതെന്നുമാണ് ബിജെപി സംസ്ഥാന വക്താവ് ഉമേഷ് ശർമ്മ ഈ സംഭവത്തോട് പ്രതികരിച്ചത്. ശുക്ല മുതിർന്ന ബിജെപി നേതാവാണെങ്കിലും അക്രമ സംഭവത്തെ അനുകൂലിച്ച് ഇടപെടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.അതേസമയം പരാതിക്കാരൻ കേസ് പിൻവലിക്കാൻ തയ്യാറാണെന്ന് വ്യക്തമാക്കിയെന്നും അതിനാൽ ഈ വിഷയത്തിൽ ബിജെപി ഇടപെടില്ലെന്നും ഉമേഷ് ശർമ്മ പറഞ്ഞു. കേസ് പിൻവലിച്ചിട്ടില്ലെന്നും നടപടികൾ പുരോഗമിക്കുകയാണെന്നും പോലിസ് വൃത്തങ്ങളും അറിയിച്ചു.

RELATED STORIES

Share it
Top