Latest News

റഫ് ആന്റ് ടഫ് ഫോണുമായി മോട്ടറോള

ചെളിയും പൊടിയുമൊക്കെ പറ്റിയാല്‍ സോപ്പ് ഉപയോഗിച്ച് കഴുകി വൃത്തിയാക്കുകയും ചെയ്യാം എന്നു കൂടി മോട്ടറോള പറയുന്നു.

റഫ് ആന്റ് ടഫ് ഫോണുമായി മോട്ടറോള
X

കോഴിക്കോട്: മൊബൈല്‍ ഫോണ്‍ എന്നാല്‍ അതീവ ശ്രദ്ധ വേണ്ട വസ്തുവാണ് എന്നാണ് പൊതുവിലുള്ള ധാരണ. വെള്ളം, ചെളി, മണ്ണ് എന്നിവയൊന്നും പറ്റാതെ വളരെ ശ്രദ്ധയോടെ സൂക്ഷിക്കുന്ന മൊബൈല്‍ ഫോണുകളുടെ കാലം കഴിയുന്നു. മോട്ടറോളയാണ് ഇതിന് മാറ്റം വരുത്തുന്നത്.

മോട്ടറോള അവതരിപ്പിച്ച പുതിയ 'ഡിഫൈ' മൊബൈല്‍ ഫോണുകള്‍ വെള്ളം, ചെളി, പൊടി എന്നിവയെയെല്ലാം പ്രതിരോധിക്കുമെന്നാണ് കമ്പനിയുടെ വാഗ്ദാനം. ഇനി ചെളിയും പൊടിയുമൊക്കെ പറ്റിയാല്‍ സോപ്പ് ഉപയോഗിച്ച് കഴുകി വൃത്തിയാക്കുകയും ചെയ്യാം എന്നു കൂടി മോട്ടറോള പറയുന്നു. വെറുതെ പറയുകയല്ല, ഇത് തെളിയിക്കാന്‍ ഫോണിന് IP68 മിലിറ്ററി സ്റ്റാന്റേര്‍ഡ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചിട്ടുണ്ടെന്നും കമ്പനി സാക്ഷ്യപ്പെടുത്തുന്നു.

മികച്ച സീലിങ്ങുള്ള ബോഡി പാനലുകളുമായി അവതരിപ്പിച്ചിരിക്കുന്ന ഡിഫൈ അഞ്ച് അടി താഴ്ചയുള്ള വെള്ളത്തില്‍ 35 മിനിറ്റ് വരെ പ്രവര്‍ത്തിക്കും. മണല്‍, പൊടി, ചെളി, ഉപ്പിന്റെ അംശം എന്നിവ വലിയൊരളവ് വരെ പ്രതിരോധിക്കും. 6 അടി ഉയരത്തില്‍ നിന്നുള്ള വീഴ്ച്ചയും ഇതിന് ഏല്‍ക്കില്ല.

സാഹസികപ്രിയരും കഠിനമായ പരിതസ്ഥിതികളില്‍ ജോലി ചെയ്യുന്നവരുമായവര്‍ക്ക് മോട്ടറോളയുടെ റഫ് ആന്റ് ടഫ് ആയ ഡിഫൈ ഫോണ്‍ ഉപകാരപ്പെടുമെന്നാണ് കമ്പനി പറയുന്നത്. സാംസങ്ങും എംഐയും ആപ്പിളും എല്ലാം മൊബൈല്‍ ഫോണിനെ കുറിച്ച് ചിന്തിക്കുന്നതിനും മുന്‍പ് ഫോണുകള്‍ വിപണിയിലെത്തിച്ചവരാണ് മോട്ടറോള. അതു കൊണ്ടുതന്നെ പറയുന്നത് അവിശ്വസിക്കേണ്ട കാര്യമില്ല.

Next Story

RELATED STORIES

Share it