Latest News

'അമ്മ', ലോകത്തിലെ ഏറ്റവും മധുരമുള്ള പേര്; മാതൃദിനാശംസകൾ നേർന്ന് മമത ബാനർജി

അമ്മ, ലോകത്തിലെ ഏറ്റവും മധുരമുള്ള പേര്; മാതൃദിനാശംസകൾ നേർന്ന് മമത ബാനർജി
X

കൊൽക്കത്ത: എല്ലാ അമ്മമാർക്കും മാതൃദിനാശംസകൾ നേർന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ഒരു അമ്മ എന്നത് എപ്പോഴും പ്രചോദനവും സ്നേഹവും അഭിനിവേശവുമാണെന്നും നമ്മുടെ മുഴുവൻ അസ്തിത്വത്തിലും അവർ സന്നിഹിതയാണെന്നും അവർ പറഞ്ഞു. സ്വന്തം അമ്മയെ ഓർത്ത് കൊണ്ട് എല്ലാ അമ്മമാരെയും ഞാൻ എന്റെ ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്ന് അഭിവാദ്യം ചെയ്യുന്നുവെന്നും അവർ എക്‌സിൽ പോസ്റ്റ് ചെയ്തു.

"അമ്മ" - ലോകത്തിലെ ഏറ്റവും മധുരമുള്ള പേര്. ജന്മം നൽകിയ അമ്മയായാലും മാതൃരാജ്യമായാലും - അവർ നമ്മുടെ പ്രചോദനമാണ്, നമ്മുടെ സ്നേഹമാണ്, നമ്മുടെ അഭിനിവേശമാണ്. നമ്മുടെ മുഴുവൻ അസ്തിത്വത്തിലും അവർ സന്നിഹിതയാണ്," മമത ബാനർജി പറഞ്ഞു.

അമ്മയെയും, മാതൃത്വത്തെയും, മാതൃബന്ധങ്ങളെയും, സമൂഹത്തിൽ അമ്മമാർ ചെലുത്തുന്ന സ്വാധീനത്തെയും ആദരിക്കുന്നതിനായി ലോകമെമ്പാടും ഈ ദിവസം മാതൃദിനം ആഘോഷിക്കുന്നു.

Next Story

RELATED STORIES

Share it