Latest News

'ഒരു കോടതിക്കും ഹൃദയമില്ല'; കൊല്ലപ്പെട്ട ഉദയകുമാറിന്റെ മാതാവ്

ഒരു കോടതിക്കും ഹൃദയമില്ല; കൊല്ലപ്പെട്ട ഉദയകുമാറിന്റെ മാതാവ്
X

കൊച്ചി: ഉദയകുമര്‍ക്കൊലക്കേസില്‍ കോടതിവിധി ദൗര്‍ഭാഗ്യകരമെന്ന് കൊല്ലപ്പെട്ട ഉദയകുമാറിന്റെ മാതാവ്. ഇതിനു പിന്നില്‍ ശക്തമായ കരങ്ങള്‍ ഉണ്ടെന്നും ഇനി എന്താണ് ചെയ്യേണ്ടതെന്നും മാതാവ് പറഞ്ഞു. ഒരു കോടതിക്കും ഹൃദയമില്ലെന്നും ഉണ്ടെങ്കില്‍ ഇങ്ങനെ ഒന്ന് സംഭവിക്കില്ലായിരുന്നുവെന്നും അവര്‍ കൂട്ടിചേര്‍ത്തു.പ്രതികള്‍ ശിക്ഷിക്കപ്പെടണമെന്നും അത് മാത്രമാണ് ആഗ്രഹമെന്നും അവര്‍ പറഞ്ഞു. അതേസമയം, മതിയായ തെളിവുകള്‍ ഇല്ലെന്നു പറഞ്ഞാണ് കോടതി ഉദയകുമാര്‍ കൊലക്കെസിലെ മുഴുവന്‍ പ്രതികളെയും വെറുതെ വിട്ടത്.

2005 സെപ്തംബര്‍ 27നാണ് മോഷണക്കുറ്റം ആരോപിച്ച് ഉദയകുമാറിനെ പോലിസ് കസ്റ്റഡിയിലെടുത്തത്. ആക്രിക്കടയില്‍ ജോലിക്കാരനായിരുന്ന ഉദയകുമാറിന് പോലിസ് കസ്റ്റഡിയില്‍ നേരിടേണ്ടിവന്നത് മൂന്നാംമുറയടക്കമുള്ള പീഡനങ്ങളായിരുന്നു. ജിതകുമാര്‍, ശ്രീകുമാര്‍, സോമന്‍ എന്നീ പൊലീസുകാര്‍ ചേര്‍ന്നാണ് ഉദയകുമാറിനുമേല്‍ മൂന്നാംമുറ പ്രയോഗിച്ചത്. ഇയാള്‍ക്കെതിരേ കേസ് ചാര്‍ജ് ചെയ്യാതെയാണ് ഇയാളെ കസ്റ്റഡിയെിലെടുത്തത്. ക്രൂരമായ മര്‍ദ്ദനത്തില്‍ ഉദയകുമാര്‍ മരിക്കുകയായിരുന്നു. ശേഷം, എസ്‌ഐ അജിത് കുമാറും സി.ഐ ഇ.കെ സാബുവുമായി ഗൂഢാലോചന നടത്തി കള്ളക്കേസ് ചാര്‍ജ് ചെയ്യുകയായിരുന്നു.ഉദയകുമാറിനെതിരേ വ്യാജ എഫ് ഐ ആറും കള്ള സാക്ഷികളെയും പോലിസ് ഉണ്ടാക്കി. വഴിയില്‍ പരിക്കേറ്റ നിലയില്‍ കണ്ടയാളാണ് എന്നാണ് ഉദയകുമാറിനെ ആശുപത്രിയിലെത്തിക്കുമ്പോള്‍ പറഞ്ഞത്. കനത്ത പ്രതിഷേധത്തെ തുടര്‍ന്നാണ് മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്യാന്‍ തീരുമാനിക്കുന്നത്.

Next Story

RELATED STORIES

Share it