Latest News

40 ലക്ഷം ഇന്‍ഷുറന്‍സ് തുകയ്ക്കായി മകനെ കൊന്നു; മാതാവ് ഉള്‍പ്പടെ മൂന്നു പേര്‍ അറസ്റ്റില്‍

40 ലക്ഷം ഇന്‍ഷുറന്‍സ് തുകയ്ക്കായി മകനെ കൊന്നു; മാതാവ് ഉള്‍പ്പടെ മൂന്നു പേര്‍ അറസ്റ്റില്‍
X

കാണ്‍പൂര്‍: ഇന്‍ഷുറന്‍സ് തുക കൈക്കലാക്കാനായി മകനെ അമ്മ കാമുകനൊപ്പം ചേര്‍ന്ന് കൊലപ്പെടുത്തി. പ്രദീപ് ശര്‍മ്മ (22) എന്ന യുവാവിനെ കൊലപ്പെടുത്തിയ കേസില്‍ അമ്മ മമതാ ദേവി (47), കാമുകന്‍ മായങ്ക് കത്യാര്‍ (33), ഇയാളുടെ സഹോദരന്‍ ഋഷി കത്യാര്‍ (28) എന്നിവരെയാണ് പോലിസ് അറസ്റ്റ് ചെയ്തത്. പ്രദീപിന്റെ പേരില്‍ എടുത്ത നാല് ഇന്‍ഷുറന്‍സ് പോളിസികളില്‍ നിന്നുള്ള 40 ലക്ഷം രൂപ തട്ടിയെടുക്കാനായിരുന്നു ഇവരുടെ ലക്ഷ്യം.

ആന്ധ്രാപ്രദേശില്‍ ജോലി ചെയ്തിരുന്ന പ്രദീപ്, ദീപാവലിയോടനുബന്ധിച്ച് വീട്ടിലെത്തിയതായിരുന്നു. രാത്രി ഭക്ഷണം കഴിക്കാന്‍ പോകാമെന്ന് പറഞ്ഞ് പുറപ്പെട്ട പ്രദീപിനെ മായങ്കും ഋഷിയും ചേര്‍ന്ന് കാറില്‍ കയറ്റുകയായിരുന്നു. തുടര്‍ന്ന് ആളൊഴിഞ്ഞ സ്ഥലത്ത് വെച്ച് ചുറ്റിക ഉപയോഗിച്ച് ആക്രമിച്ച് കൊലപ്പെടുത്തുകയും, മൃതദേഹം വഴിയരികില്‍ ഉപേക്ഷിക്കുകയും ചെയ്തു.

അടുത്ത ദിവസം പ്രദീപിനെ കാണാനില്ലെന്ന് ബന്ധുക്കള്‍ ബറൗര്‍ പോലിസ് സ്റ്റേഷനില്‍ പരാതി നല്‍കി. അന്വേഷണത്തിനിടെ ബാലരാമൗ കവലയില്‍ കണ്ടെത്തിയ മൃതദേഹം പ്രദീപാണെന്ന് പോസ്റ്റ്മോര്‍ട്ടത്തില്‍ സ്ഥിരീകരിച്ചു. സംഭവത്തില്‍ അസ്വാഭാവികത തോന്നിയ പ്രദീപിന്റെ ബന്ധുക്കള്‍ കൊലപാതകമാണെന്ന സംശയം ഉന്നയിച്ച് മായങ്കിനെയും ഋഷിയെയും ചോദ്യം ചെയ്യണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ഒക്ടോബര്‍ 28നു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ മായങ്കിനെ പോലിസ് അറസ്റ്റ് ചെയ്തു.

മായങ്ക് നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ ഗുണ്ടാ ലിസ്റ്റില്‍ ഉള്‍പ്പെട്ട സഹോദരന്‍ ഋഷിയെയും പോലിസ് പിടികൂടി. ചോദ്യം ചെയ്യലില്‍ ഇരുവരും കുറ്റം സമ്മതിച്ചു. ഇവരുടെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് അമ്മ മമതാ ദേവിയെയും അറസ്റ്റ് ചെയ്തതായി പോലിസ് സൂപ്രണ്ട് ശ്രദ്ധ നരേന്ദ്ര പാണ്ഡെ അറിയിച്ചു.

Next Story

RELATED STORIES

Share it