Latest News

കുഞ്ഞിനെ കാട്ടില്‍ ഉപേക്ഷിച്ച നിലയില്‍; മാതാവും മുത്തച്ഛനും അറസ്റ്റില്‍

കുഞ്ഞിനെ കാട്ടില്‍ ഉപേക്ഷിച്ച നിലയില്‍; മാതാവും മുത്തച്ഛനും അറസ്റ്റില്‍
X

ജയ്പൂര്‍: രാജസ്ഥാനിലെ ഭില്‍വാരയില്‍ കാട്ടില്‍ ഉപേക്ഷിച്ച നിലയില്‍ 15 ദിവസം പ്രായമായ കുഞ്ഞിനെ കണ്ടെത്തിയ കേസില്‍ മാതാവിനെയും മുത്തച്ഛനെയും പോലിസ് അറസ്റ്റ് ചെയ്തു. ചിറ്റോര്‍ഗഡ് ജില്ലയിലെ ഭൈന്‍സ്രോര്‍ഗഡ് പോലിസ് സ്റ്റേഷന്‍ പരിധിയില്‍ നിന്നാണ് 22 കാരിയായ അമ്മയെയും മുത്തച്ഛനെയും മണ്ഡല്‍ഗഡ് പോലിസ് അറസ്റ്റ് ചെയ്തത്.

മഹാത്മാഗാന്ധി ആശുപത്രിയിലെ എന്‍ഐസിയുവില്‍ ചികില്‍സയിലുള്ള കുഞ്ഞിന്റെ ആരോഗ്യനില പുരോഗമിക്കുകയാണെന്ന് ആശുപത്രി പ്രിന്‍സിപ്പല്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ. അരുണ്‍ ഗൗര്‍ അറിയിച്ചു.

ഇക്കഴിഞ്ഞ ചൊവ്വാഴ്ച വൈകുന്നേരം, ചുണ്ടുകള്‍ പശ ഉപയോഗിച്ച് ഒട്ടിച്ച് വായയ്ക്കുള്ളില്‍ കല്ല് നിറച്ച നിലയിലായിരുന്നു കുഞ്ഞിനെ കണ്ടെത്തിയത്. കുഞ്ഞ് കരയുന്നത് ആരും കേള്‍ക്കാതിരിക്കാനാണ് ഇത്തരം ക്രൂരമായ നടപടി നടത്തിയതെന്നാണ് നിഗമനം. കന്നുകാലികളെ മേയ്ക്കാനെത്തിയ ഒരാള്‍ കുഞ്ഞിനെ കണ്ടതോടെ ഉടന്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പോലിസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിരുക്കകയാണ്.






Next Story

RELATED STORIES

Share it