Latest News

ബഹ്‌റൈനില്‍ രാഷ്ട്രീയ തടവുകാര്‍ നിരാഹാര സമരത്തില്‍

ബഹ്‌റൈനില്‍ രാഷ്ട്രീയ തടവുകാര്‍ നിരാഹാര സമരത്തില്‍
X

മനാമ: ബഹ്‌റൈനിലെ രാഷ്ട്രീയ തടവുകാര്‍ നിരാഹാര സമരം ആരംഭിച്ചതായി റിപോര്‍ട്ട്. ജൗ ജയിലില്‍ അടച്ചിരിക്കുന്ന 90 പേരാണ് നിരാഹാര സമരം ആരംഭിച്ചതെന്ന് ബിബിസി അറബിക് റിപോര്‍ട്ട് ചെയ്തു. ജയിലിലെ സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തണമെന്നും രാഷ്ട്രീയ തടവുകാരെ വിട്ടയക്കണമെന്നും ആവശ്യപ്പെട്ടാണ് സമരം. പ്രാതല്‍ നിഷേധിച്ചാണ് ഒക്ടോബര്‍ ആറിന് സമരം തുടങ്ങിയത്. പിന്നീട് ഒക്ടോബര്‍ പതിനാലോടെ പൂര്‍ണ നിരാഹാരത്തിലേക്ക് കടക്കുകയായിരുന്നു. 2011ലെ അറബ് വസന്തത്തില്‍ പങ്കെടുത്തവരാണ് സമരം നടത്തുന്നത്. അവരില്‍ പലര്‍ക്കും ദീര്‍ഘകാലം തടവാണ് വിധിച്ചിരിക്കുന്നത്.

Next Story

RELATED STORIES

Share it