Latest News

ആശ്രമം കൈക്കലാക്കാന്‍ സന്യാസിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി; ശിഷ്യന്‍ അറസ്റ്റില്‍

ആശ്രമം കൈക്കലാക്കാന്‍ സന്യാസിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി; ശിഷ്യന്‍ അറസ്റ്റില്‍
X

ഝജ്ജാര്‍: ഭിവാനി ജില്ലയിലെ നങ്കല്‍ ഗ്രാമത്തിലെ ആശ്രമത്തില്‍ നിന്ന് സന്യാസിയെ തട്ടിക്കൊണ്ടുപോയ യുവാവിനെയും കൂട്ടാളികളെയും പോലിസ് അറസ്റ്റ് ചെയ്തു. ഝജ്ജാറിലെ അരുവിയായ ബക്ര ഹെഡില്‍ നിന്നാണ് സന്യാസിയുടെ മൃതദേഹം കണ്ടെത്തിയത്. നാല്‍പ്പതുകാരനായ യോഗി ചമ്പനാഥാണ് മരിച്ചത്.

ഈമാസം ഒക്ടോബര്‍ 5 നാണ് കേസിനാസ്പദമായ സംഭവം. സന്യാസി യോഗി ചമ്പനാഥിനെ പ്രതികള്‍ തട്ടിക്കൊണ്ടുപോവുകയായിരുന്നു. ശേഷം, ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയും പിന്നീട് ബോഹര്‍ പാലത്തില്‍ നിന്ന് റോഹ്തക്കിലൂടെ കടന്നുപോകുന്ന ജെഎല്‍എന്‍ കനാലിലേക്ക് മൃതദേഹം തള്ളുകയുമായിരുന്നു.

സന്യാസിയുടെ ആശ്രമം കൈക്കലാക്കാനും ആശ്രമത്തിന്റെ മുഖ്യസ്ഥാനം വഹിക്കാനും വേണ്ടിയാണ് പ്രതികള്‍ സന്യാസിയെ കൊന്നതെന്ന് പോലിസ് പറഞ്ഞു. അന്വേഷണത്തില്‍ സന്യാസിമാരുടെ ശിഷ്യരാണ് പ്രതികള്‍ എന്നു കണ്ടെത്തിയിട്ടുണ്ടെന്നും പോലിസ് പറഞ്ഞു.

Next Story

RELATED STORIES

Share it