രണ്ട് ദിവസമായി ഛര്‍ദ്ദിയും ശ്വാസതടസ്സവും; അന്തരിച്ച നാട്ടു വൈദ്യന്‍ മോഹനന്‍ വൈദ്യര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു
തിരുവനന്തപുരം: അന്തരിച്ച നാട്ടു വൈദ്യന്‍ മോഹനന്‍ വൈദ്യര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നടത്തിയ പരിശോധനയിലാണ് മോഹനന്‍ നായര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. മെഡിക്കല്‍ കേളേജ് മോര്‍ച്ചറിയിലുള്ള മൃതദേഹം നടപടി ക്രമങ്ങള്‍ പൂര്‍ത്തിയായ ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.
ഇന്നലെ രാത്രി എട്ടോടെ തിരുവനന്തപുരം കാലടിയിലെ ബന്ധുവീട്ടില്‍ മോഹനന്‍ വൈദ്യര്‍ കുഴഞ്ഞു വീണ് മരിച്ചത്. രണ്ടു ദിവസമായി മോഹനന്‍ വൈദ്യര്‍ക്ക് പനിയും ശ്വാസതടസ്സവും ഉണ്ടായിരുന്നു. ശാരീരിക അസ്വാസ്ഥ്യങ്ങള്‍ അനുഭവപ്പെട്ട മോഹനന്‍ വൈദ്യര്‍ ഇന്നലെ ആശുപത്രിയില്‍ പോവാനിരിക്കെയാണ് മരണം. മോഹനന്‍ നായര്‍ക്ക് 65 വയസ്സായിരുന്നു.
ചികില്‍സ പിഴവില്‍ ഒന്നര വയസ്സുകാരി മരിച്ച സംഭവം വിവാദമായിരുന്നു. കൊവിഡിന് അനധികൃത ചികിത്സ നടത്തിയതിന്റെ പേരില്‍ ഇദ്ദേഹത്തിനെതിരെ കേസെടുത്തിരുന്നു. നിപാ കാലത്തും മോഹന്‍ നായര്‍ വിവാദങ്ങളില്‍പ്പെട്ടിരുന്നു.
RELATED STORIES
ചൂടിന് ആശ്വാസം; ഇന്ന് അര്‍ധരാത്രി മുതല്‍ 10 ദിവസം മഴ മുന്നറിയിപ്പ്
7 May 2024 4:50 AM GMTലോക്സഭാ തിരഞ്ഞെടുപ്പ്; മൂന്നാം ഘട്ട വോട്ടെടുപ്പിന് തുടക്കം
7 May 2024 4:44 AM GMTമുസ്ലിങ്ങളില്ലാത്ത കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി പട്ടിക; ഗുജറാത്തില്‍...
6 May 2024 7:08 AM GMTകോഴിക്കോട് എന്‍ഐടിയില്‍ ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് ചാടി യുവാവ്...
6 May 2024 6:31 AM GMTമാസപ്പടികേസില്‍ അന്വേഷണം ഇല്ല; മുഖ്യമന്ത്രിക്കും മകള്‍ക്കുമെതിരായ ഹരജി ...
6 May 2024 6:06 AM GMTബലാത്സംഗ പരാതിക്കാരിയെ തട്ടിക്കൊണ്ടുപോയി; ജെഡിഎസ് നേതാവ് എച്ച് ഡി...
4 May 2024 2:32 PM GMT