Latest News

ഇന്ത്യയില്‍ താമസിക്കുന്ന മുസ് ലിംകള്‍ ഹിന്ദുക്കളെന്ന വിവാദ പരാമര്‍ശവുമായി മോഹന്‍ ഭാഗവത്

ഇന്ത്യയില്‍ താമസിക്കുന്ന മുസ് ലിംകള്‍ ഹിന്ദുക്കളെന്ന വിവാദ പരാമര്‍ശവുമായി മോഹന്‍ ഭാഗവത്
X

ലഖ്‌നോ: മുസ് ലിംകളുടെ 'ഘര്‍ വാപസി' (വീട്ടിലേക്ക് മടങ്ങല്‍) ത്വരിതപ്പെടുത്തണമെന്ന വിവാദ പരാമര്‍ശവുമായി ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്. ഉത്തര്‍പ്രദേശിലെ ലഖ്നോവിലെ നിരാല നഗറിലെ സരസ്വതി ശിശു മന്ദിറില്‍ നടന്ന പരിപാടിക്കിടെയാണ് പ്രസ്താവന. മുസ് ലിംകളെ ഹിന്ദുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യുന്ന പ്രക്രിയ ത്വരിതപ്പെടുത്തണമെന്നാണ് ആഹ്വാനം. ഇന്ത്യയിലെ ഹിന്ദു ജനസംഖ്യ കുറയുന്നതില്‍ ആശങ്ക പ്രകടിപ്പിക്കുകയും ഹിന്ദുക്കളോട് മൂന്ന് കുട്ടികളെ ജനിപ്പിക്കാന്‍ ഉപദേശിക്കുകയും ചെയ്തു.

ഇന്ത്യയില്‍ താമസിക്കുന്ന മുസ് ലിംകള്‍ ഹിന്ദുക്കളാണെന്നും അവര്‍ അറേബ്യയില്‍ നിന്ന് വന്നവരല്ലെന്നും മോഹന്‍ ഭാഗവത് പറഞ്ഞു. ഇന്ത്യയില്‍ താമസിക്കുന്ന മുസ് ലിംകളെ തിരികെ കൊണ്ടുവരേണ്ടതുണ്ടെന്നും എന്നാല്‍ ഈ ജോലി ക്രമേണ ചെയ്യുമെന്നും മോഹന്‍ ഭഗവത് പറഞ്ഞു. ഹിന്ദുമതത്തിലേക്ക് മടങ്ങിയെത്തിയവരുടെ കാര്യത്തിലും ശ്രദ്ധ ചെലുത്തണമെന്നും ഭാഗവത് കൂട്ടിചേര്‍ത്തു.

Next Story

RELATED STORIES

Share it