എംഎം മുഹ്‌യുദ്ദീന്‍ മുസ്‌ലിയാര്‍ ആലുവ അന്തരിച്ചു

എംഎം മുഹ്‌യുദ്ദീന്‍ മുസ്‌ലിയാര്‍ ആലുവ അന്തരിച്ചു
മലപ്പുറം: സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ വൈസ് പ്രസിഡന്റും ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് മെമ്പറുമായ എംഎം മുഹ്‌യുദ്ദീന്‍ മുസ്‌ലിയാര്‍ ആലുവ അന്തരിച്ചു. ഇന്നലെ രാത്രി മലപ്പുറം ഇരിങ്ങാട്ടിരിയിലെ ഭാര്യ വീട്ടിലായിരുന്നു അന്ത്യം.

കൊച്ചി ചങ്ങമ്പുഴ നഗര്‍ സ്വദേശിയാണ്. തേവലക്കര ഇസ്സത്തുല്‍ ഇസ്‌ലാം, ഇടവ ഹിദായത്തുല്‍ അനാം, ദയൂബന്ദ് ദാറുല്‍ ഉലൂം എന്നിവിടങ്ങളിലായിരുന്നു പഠനം. ചേര്‍പ്പ് തോട്ടത്തും പടി, ആലുവ സെന്‍ട്രല്‍ എന്നിവിടങ്ങളില്‍ സേവനമനുഷ്ഠിച്ചിരുന്നു. പെരുമ്പടപ്പ് മഹല്ല് ഖാസി കൂടിയാണ്. കാല്‍ നൂറ്റാണ്ടോളമായി സമസ്ത കേന്ദ്ര മുശാവറയിലും അരനൂറ്റാണ്ടിലധികമായി സമസ്തയുടെ നേതൃനിരയിലും പ്രവര്‍ത്തിക്കുന്നു. സമസ്ത തൃശൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിരുന്നു.

RELATED STORIES

Share it
Top