Latest News

മിഥുനെ കാണാന്‍ അമ്മയെത്തി; സംസ്‌കാരം അഞ്ചു മണിക്ക്

മിഥുനെ കാണാന്‍ അമ്മയെത്തി; സംസ്‌കാരം അഞ്ചു മണിക്ക്
X

കൊല്ലം: തേവലക്കര ബോയ്‌സ് ഹൈസ്‌കൂളില്‍ ഷോക്കേറ്റ് മരിച്ച എട്ടാം ക്ലാസ് വിദ്യാര്‍ഥി മിഥുന്റെ അമ്മ സുജ തുര്‍ക്കിയില്‍ നിന്നും നാട്ടിലെത്തി. നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളത്തിലിറങ്ങിയ സുജയെ ബന്ധുക്കള്‍ വീട്ടിലേക്ക് കൊണ്ടുപോയി. അന്‍വര്‍ സാദത്ത് എംഎല്‍എ ഉള്‍പ്പെടെയുള്ള രാഷ്ട്രീയ പ്രവര്‍ത്തകരും വിമാനത്താവളത്തിലെത്തിയിരുന്നു. ഇളയമകനെ കണ്ടതോടെ അവനെ ചേര്‍ത്തുപിടിച്ച് പൊട്ടിക്കരഞ്ഞു. ഇന്ന് വൈകിട്ട് 5നാണ് മിഥുന്റെ സംസ്‌കാരം. സ്‌കൂളില്‍ 12 മണി വരെ പൊതുദര്‍ശനം ഉണ്ടായിരിക്കും. സഹപാഠികളും അധ്യാപകരും പ്രദേശവാസികളും മിഥുനെ അവസാനമായി ഒരുനോക്ക് കാണാന്‍ ഇവിടേക്ക് എത്തും. തുടര്‍ന്ന് മൃതദേഹം ശാസ്താംകോട്ട വിളന്തറയിലെ വീട്ടിലേക്കു കൊണ്ടുപോകും.

Next Story

RELATED STORIES

Share it