Latest News

വെഞ്ഞാറമൂട് പണയത്ത് നിന്ന് മൂന്ന് ആണ്‍കുട്ടികളെ കാണാനില്ലെന്ന് പരാതി

11, 13, 14 വയസ്സുള്ള ശ്രീദേവ്, അരുണ്‍, അമ്പാടി എന്നിവരെ കാണാനില്ലെന്ന് കാട്ടി മാതാപിതാക്കള്‍ പോലിസില്‍ പരാതി നല്‍കി

വെഞ്ഞാറമൂട് പണയത്ത് നിന്ന് മൂന്ന് ആണ്‍കുട്ടികളെ കാണാനില്ലെന്ന് പരാതി
X

തിരുവനന്തപുരം: വെഞ്ഞാറമൂട് പണയത്ത് നിന്ന് മൂന്ന് ആണ്‍കുട്ടികളെ കാണ്മാനില്ലെന്ന് പരാതി. ബന്ധുക്കളും അയല്‍വാസികളുമായ മൂന്ന് ആള്‍കുട്ടികളെ ഇന്നലെ രാവിലെ മുതലാണ് കണാതായത്. 11, 13, 14 വയസ്സ് പ്രായമുള്ള ശ്രീദേവ്, അരുണ്‍, അമ്പാടി എന്നിവരെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി മാതാപിതാക്കള്‍ പോലിസില്‍ പരാതി നല്‍കി.

കാണാതായ അരുണും ശ്രീദേവും ബന്ധുക്കളും അമ്പാടി ഇവരുടെ അയല്‍വാസിയുമാണ്. രക്ഷിതാക്കളുടെ പരാതിയില്‍ വെഞ്ഞാറമൂട് പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വീട്ടില്‍ നിന്നും പണവും വസ്ത്രങ്ങളും എടുത്താണ് കുട്ടികള്‍ വീടുവിട്ടിറങ്ങിയത്. ഇവരില്‍ ഒരു കുട്ടി ഇതിന് മുമ്പും വീടുവിട്ടിറങ്ങിയിട്ടുണ്ടെന്നും പരാതിയില്‍ പറയുന്നുണ്ട്. സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം നടന്നുവരുകയാണ്. കുട്ടികള്‍ പോകാന്‍ സാധ്യതയുള്ള പ്രദേശങ്ങളും ബസ് സ്റ്റാന്‍ഡ് റെയില്‍വേ സ്‌റ്റേഷന്‍ തുടങ്ങിയവിടങ്ങളിലും അന്വേഷണം നടന്നുവരുകയാണ്.

Next Story

RELATED STORIES

Share it